Friday 4 November 2016

മലയാളം status (പ്രണയം 5)

*ശരീരം മാത്രമെ ജീവനോടെ ബാക്കിയുള്ളു,മനസ്സിനെ ആരൊക്കയൊ ചേര്ന്ന്കൊന്നു.

*ഇനിയൊരിക്കലും ഒന്നിക്കാനാവാത്തവിധം നാം അകന്നുപോയി എന്നറിയാം, എന്നെയും എന്റെ ഓർമ്മകളെയും നീ മറന്നുപോയി എന്നും അറിയാം, എന്നാലും നിന്റെ ഓർമ്മകളിൽ ജീവിക്കുന്ന എന്റെ മനസ്സ് എപ്പോഴും നിന്നെഓർക്കും എന്റെ കണ്ണുകൾ നിന്നെതേടി കൊണ്ടിരിക്കും
  
* ജീവിത പാതയില്‍
നമുക്ക്‌ സംഭവിക്കുന്ന
വീഴ്‌ചകളാണ്‌
നമ്മുടെ ഏറ്റവും വലിയ
തിരിച്ചറിവ്‌.
നമ്മള്‍ ആരെന്ന്‌
സ്വയം മനസ്സിലാക്കാനുള്ള
അവസരവും....

*മൗനത്തിന് എന്നാണ് നമ്മളിൽ ഇത്ര അർത്ഥവ്യത്യാസങ്ങൾ വന്നു തുടങ്ങിയത് ? പ്രണയ കൂടുതൽ കൊണ്ടാണോ ? അതോ നീ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയോ ? എൻ പ്രിയനേ ജീവിത സൗഭാഗ്യങ്ങൾ ഇത്രമേൽ ലഹരിയായോ നിനക്ക് ? നിൻ ഏകാന്തതയിൽ പോലും എൻ ഓർമ്മകളില്ലേ ? ....

*വിരിഞ്ഞ പൂവുള്ള മരത്തിലെ
കൊഴിഞ്ഞ ഇലകളെ ആരും
ശ്രദ്ധിക്കാറില്ല .....!!!  പുതിയ
സ്നേഹ ബന്ധങ്ങൾ
നിന്നെ തേടിയെത്തുമ്പോൾ
മറക്കാതിരിക്കുക എന്നെ.......

No comments:

Post a Comment