Wednesday 2 November 2016

ഉയരം..

*ഉയരം*

ഉയരമെനിക്ക് ഭയമാണെന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നു...

കണ്ണുകൾക്കൊണ്ട് നീയെന്നെ മാനത്തോളമുയർത്തി...

ആ കൊടുംകുന്നിലെ ഉയരമേറിയ
വൃക്ഷത്തിന്റെ മുകളിലെ
കൊമ്പിലെന്നെയിരുത്തി, മുനമ്പിൽ നിന്നു നീ കുതിച്ചു,
എന്റെ ഭയമകറ്റാൻ...

പിന്നെ മരണമെനിക്ക് കളിയായി...
കരച്ചിൽ ചിരിയായി...

എന്റെ മസ്തിഷ്ക്കാവേഗങ്ങളിൽ
അബോധത്തിന്റെ ഇരുണ്ട പിടിമുറുകി...

ഉയരമെനിക്കാവേശമായി...
മരണത്തിലേക്കുള്ള മത്തുപിടിപ്പിക്കുന്ന ആവേശം...

No comments:

Post a Comment