*സത്യകഥ*
അളിയാ...നീയാണെടാ ആണ്.....വെറും ആറുമാസത്തെ
ബന്ധം കൊണ്ട് അവളെ നീ നിന്റെ കിടപ്പറ വരെ
എത്തിച്ചില്ലേ.. .??
മുതലാക്ക് അളിയാ..മുതലാക്ക്...
ആണുങ്ങളായാല് ഇങ്ങനെ തന്നെ വേണം അളിയാ..നീ
മുത്താണെടാ..മുത്ത്..!!! നീയാ ദീപൂനെ നോക്ക്..
കൊല്ലം രണ്ടായി അവന്റെ ഒരു ദിവ്യാ പ്രണയം....ഇതുവരെ ഒന്നും ഉണ്ടായിട്ടില്ലെ ന്ന്......ത്ഫൂ. ....ആത്മാര്ത്ഥ
ത പോലും....കുന്തം ....ഇത്രയും പറഞ്ഞിട്ട് അവന് അടുത്ത
ബിയര് കുപ്പി വായിലേക്ക് കമിഴ്ത്തി.....
ആ സമയത്താണ് അവന്റെ ഫോണിലെ വാട്സപ്പില് മെസേജ്
വന്ന ശബ്ദം കേട്ടത്...അവന് എടുത്തു നോക്കി..
."2 messages from anutty"
ഓഹ്...പെങ്ങളാണ് ... അമ്മയുടെ ബഹളം കാരണം
അയച്ചതാകും....എ വിടാണെന്ന് അറിയാന്...
അവന് മെസ്സേജ് തുറന്നില്ല....
രാവേറും വരെ ചര്ച്ച നീണ്ടു....മുതലാ ക്കലും
മുതലാക്കിയ കഥകളും തന്നെയായിരുന്നു പ്രധാന
വിഷയൾ.. ..!!!!
വീട്ടിലേക്ക് പോകുന്ന വഴി ഫോണില് തുടരെ തുടരെ കോള്
വന്നു കൊണ്ടിരുന്നു... സഹികെട്ട് അവന് ഫോണെടുത്ത്
ചെവിയോട് ചേര്ത്തു....
അപ്പുറത്ത് അമ്മയുടെ കരച്ചില്...മോനേ ...നമ്മുടെ അനു...
അവള് ഞരമ്പ് മുറിച്ചു.....അമ്മയുടെ കരച്ചിലും
നിലവിളിയും ഒക്കെ ആണ് അവന് കേട്ടത്........ !!!!!
ഐസിയുവിന്റെ മുന്നില് ഇരുന്നു അവന് അനുവിന്റെ മെസേജ്
തുറന്നു....
ഏട്ടാ......എനിക്കിതു എങ്ങനെ പറയണം എന്ന്
അറിയില്ല......പോകുന്നതിനു മുന്പ് എനിക്ക് ഇത്
ഏട്ടനോട് പറയണം എന്നു തോന്നി....ഞാന് ചീത്തയാണ്
ഏട്ടാ....ആത്മാർത്തമായി ഞാന് സ്നേഹിച്ച ആള്ക്കു
ഞാന് എല്ലാം നല്കി....ഒടുവി ല്....സംഭവിച്ച തെല്ലാം
എല്ലാവരുടെയും കയ്യില് എത്തിപ്പെടേണ്ട എന്കില്
അവന്റെ കൂട്ടുകാര്ക്കു കൂടി എന്നെ വീതിക്കണം എന്നു
പറഞ്ഞപ്പോള്... ഏട്ടാ...ഇതല്ലാതവേറൊരു വഴി ഞാന്
കണ്ടില്ല.....
മുഴുവന് വായിക്കുന്നതിനു മുന്പ് ഡോക്ടര് വന്നു.....
സോറി.....ഞങ്ങള് ആവുന്നതും ശ്രമിച്ചു...പക്
ഷേ......????
അവനു ബോധം മറയുകയായിരുന്നു .... അതിനിടക്ക് അവന്റെ
ചെവിയില് ആരോ പറയുന്നുണ്ടായിരുന്നു...
""" മുതലാക്ക് അളിയാ....മുതലാക്ക്...ആണുങ്ങള് ആകുമ്പോ
അങ്ങനെ വേണം......"""
"""::::മിക്ക വിഷമങ്ങളും ദുരന്തങ്ങളും നമ്മുടെ
പ്രിയപ്പെട്ടവര് ക്കൊ നമുക്കോ സംഭവിക്കുന്നതു വരെ
നമുക്ക് വെറും വാര്ത്തകളും കഥകളും എവിടെയോ ആര്ക്കോ
സംഭവിച്ച വെറും സംഭവങ്ങളും മാത്രമാണ്...
ചില
സമയത്തു പറഞ്ഞു ചിരിക്കാന്..ചില സമയത്തു
നേരമ്പോക്കിനു ചർച്ച നടത്താന്....ചില നേരത്തു
കുറ്റങ്ങള് കണ്ടു പിടിക്കാന്.... ചില നേരത്തു
വിമര്ശിക്കാന് .....അങ്ങനെ അങ്ങനെ എല്ലാത്തിനും
ഉതകുന്ന പല രീതിയിലുമുള്ള വെറും സംഭവ കഥകള്...
നിങ്ങൾപ്രണയിച്ചൊ അത് നിന്റെ കാമംതീർക്കാനാകരുത് ഇവിടെപലർക്കും സംഭവിക്കുന്ന സത്യംഒന്നുമാത്രമാണിത്* ���.....
No comments:
Post a Comment