Friday 4 November 2016

പുനർജനിക്കാം

പുനർജനിക്കാം
...........................

മോഹങ്ങളിനി  തോരണംകെട്ടട്ടെ.

ഒരു ജന്മം കൂടി ജനിക്കണമെനിക്ക്...!

കേൾക്കാൻ മറന്ന താരാട്ടിനെ കർണ്ണ പഥത്തിലേക്കു ആനയിക്കുവാനായി...

അമ്പലപ്പറമ്പിൽ കളിപ്പാട്ടങ്ങൾ നോക്കിയെനിക്കെന്റെ അച്ഛനോടൊന്നു പിറുപിറുത്ത്‌ കലമ്പുവാനായ്...

കുഞ്ഞി പെങ്ങളുടെ നെറ്റിയിൽ കുറി വീഴുമ്പോൾ അനുവാദം ആരായാതെ കടന്നു വരുന്ന കണ്ണീർത്തുള്ളികളെ ഒളിപ്പിക്കുവാനായി

നാട്ടുമാവിന്റ ചുവട്ടിലൂടോടി തീർത്ത ബാല്യത്തിലേക്കൊന്നു ചേക്കേറുവാനായി

അവളോടൊപ്പമുള്ള രാവുകളെ ഒന്നൊന്നായി നുള്ളി പെറുക്കി അതിലൂടെയൊന്ന് പാറിപറക്കുവാനായ്...

കണ്ടു തീര്ക്കാതെ ബാക്കി വച്ച സ്വപ്നങ്ങളുടെ സൗന്ദര്യം നിലാവിന്റെ വെളിച്ചത്തിൽ ആനയിക്കുവാനായ്...

എന്തിനാണെന്നറിയാത്തൊരു ചൂടെന്നിലേക്കു അധിവസച്ചിരിക്കുന്നു. ആരൊക്കെയോ ചേർന്നെന്റെ അസ്തി പെറുക്കേണ്ട
ദിവസം കണക്കു കൂട്ടുന്നു...

കൂട്ടട്ടെ എരിഞ്ഞൊടുങ്ങുന്ന ചിതയിലിനിയെന്നെയും എന്‍റെ ദേഹിയെയും അവർ എരിച്ചിടട്ടെ...

മറക്കാൻ കാഴിയാതെ ഞാൻ കൂട്ടിവച്ച ഓർമ്മകളിൽ അവരുമിനി ജീവിക്കട്ടെ...

No comments:

Post a Comment