Wednesday 2 November 2016

പ്രണയം

പ്രണയം
❤❤❤❤

നീ എന്നിൽ നിന്നും
ഞാൻ നിന്നിൽ നിന്നും
അകലാൻ ശ്രമിക്കുന്തോറും
അടുക്കുന്നത്
നാമറിയാതെ
നമ്മളിൽ പെയ്യുന്ന
പ്രണയ മഴ

നിൻറെയും
എൻറെയും
ഹൃദയതാളം
ലയിക്കുമ്പോളത്
പ്രണയ താളം

നിൻറെ മൗനം
സാഗര ഗർജനം
നീ തന്ന നോവ്
കടലാഴത്തോളം

മാറിയതീരത്ത്
മാറാത്ത
മനസ്സുമായി
കാത്തിരിക്കുന്നു
നിന്നെ ഞാൻ

കരളുരുകി
മനമുരുകി
നിന്നെ
കാത്തിരിന്നിട്ടും
മെയ്യുരുകി
പൊലിഞ്ഞു പോയി
ഞാൻ.

1 comment: