Tuesday 15 November 2016

പറയാൻ ബാക്കിവെച്ചത്

*പറയാൻ ബാക്കിവെച്ചത്*

അപൂർണ്ണമായ വാക്കുകൾ അലയുന്നുണ്ടിവിടെ,
സഞ്ചാരിയുടെ പാദങ്ങളിലെ  തഴമ്പുകളിൽ..
ഉന്മാദിയുടെ തളക്കപ്പെട്ട ചങ്ങല കണ്ണികളിൽ..
എഴുതി തീരാത്ത തൂലിക തുമ്പുകളിൽ..
വർണ്ണിച്ചിട്ടും തീരാത്ത പ്രണയ തുടിപ്പുകളിൽ..
ചുവന്ന തെരുവുകളിലെ  ഒതുക്കിപ്പിടിച്ച കിതപ്പുകളിൽ ..
കിതപ്പുകൾ ശേഷിപ്പിച്ച ഉദരത്തിലെ മിടിപ്പുകളിൽ..
കുപ്പത്തൊട്ടിയിലെ തേങ്ങലുകളിൽ..
ഇരുമ്പഴികൾക്കപ്പുറം നെഞ്ചിൽ മുദ്ര കുത്തപ്പെട്ട കറുത്ത അക്കങ്ങളിൽ..
വൃദ്ധ സദനങ്ങളിലെ  ദീർഘനിശ്വാസങ്ങളിൽ..
മൗനം അടയിരിക്കുന്ന ചുടലക്കാടുകളിൽ..
പറഞ്ഞിട്ടും അപൂർണ്ണമായ കുറെ വാക്കുകൾ അലയുന്നുണ്ടിവിടെ....

No comments:

Post a Comment