Tuesday, 1 November 2016

പ്രിയനേ.... !!

പ്രിയനേ  ...
ഞാൻ തിരിച്ച്‌ പറക്കുകയാണ്.. കാടും കാട്ടരുവിയും,കുന്നും മലയും താണ്ടി നിന്റെ കണ്ണെത്താ ദൂരത്തേക്ക്‌... നീ മാപ്പ്‌ തരിക.., ഇടക്കെപ്പോഴോ നിന്റെ ജീവിതത്തിലേക്ക്‌ കടന്ന് വന്നതിന്... നീ തന്ന ഓർമ്മകൾ
കുന്നോളമുണ്ട്‌ ..ആ ഓർമ്മകൾ കൊണ്ടെങ്കിലും ജീവിതം പൂർണ്ണമാകട്ടെ..നിനക്ക്‌ പകരമാവാനാകില്ല ഈ ജീവിതത്തിൽ ഒന്നിനും. പറക്കുന്നതിനിടയിൽ ചാഞ്ഞിരിക്കാനിടമായിരുന്നു ഇവിടെ;നിന്നരികെ...
കണ്ട് മുട്ടിയതൊരു നിമിത്തമാണ്.. മറക്കാം നമുക്കത്‌...
ഇനി നിന്റെ ഓർമ്മകളിൽ ഞാനുണ്ടാകരുത്‌..തിരിച്ച്‌ പറന്നേ പറ്റൂ..എങ്കിലും ഒന്ന് പറയട്ടെ, ഇനിയുമൊരു ജന്മമീഭൂമിയിൽ സാധ്യമായാൽ, അത്‌ നിന്റെ കൂടെയാകണം..  നിന്നരികിലാകണം...  ഞാനിരിക്കാം..
നിന്റെ തലോടലേറ്റ്‌, നിന്റെ പുഞ്ചിരിയിലൊരു പങ്ക്‌ പറ്റി, നിന്റെ നിശ്വാസത്തിന്റെ താളമേറ്റ്‌ വാങ്ങി... ഒടുവിൽ ഇനിയൊരിക്കലും പറന്നകലാനാകാതെ... നിന്റെ ഒപ്പം ‌ മരിക്കണം.... മതി ഈ ഓർമ്മകൾ, ഞാൻ പറക്കട്ടെ, ഒരുപാട് ദൂരമുണ്ട് അങ്ങോട്ട്... അങ്ങ്‌ ദൂരേക്ക്‌...
നീ എന്റെ കണ്ണിലേക്ക്‌ നോക്കരുത്‌, പൊട്ടിത്തകർന്ന ഹൃദയമായാണ് ഞാൻ പറക്കുന്നത്‌.. പക്ഷെ,കണ്ണിൽ ഒരിറ്റ്‌ പോലും നനവ്‌ നിനക്ക്‌ കാണാനാവില്ല..കാരണം ഞങ്ങൾ ദേശാടനക്കിളികൾ ഒരിക്കലും കരയാറില്ല.....!!!
��SrEe

No comments:

Post a Comment