Thursday 3 November 2016

പ്രണയം മരിക്കുകയാണ്

*പ്രണയം മരിക്കുകയാണ്*

അഴുക്കു പുരണ്ട പുസ്തകത്താളുകളിൽപ്രണയമായ്‌ കാത്തുവച്ച മയിൽ‌പീലി തുണ്ടുകൾക്ക്
ജീർണ്ണതതൻ ഗന്ധം
ആ പുസ്തകത്താളിൽ കുറിച്ചിട്ട പ്രണയാക്ഷരങ്ങൾക്ക്
മരണത്തിന്റെ ഗന്ധം
കുറിച്ച് കുറിച്ച് പ്രായാധിക്യം വന്ന പ്രണയ കവിതകൾ
ചിതലരിച്ച പ്രയോഗങ്ങൾ
പ്രണയകവികൾ വർണ്ണിച്ച പ്രണയ മേഘങ്ങൾ                    മഴമേഘമായ് മാറാൻ പറ്റാതെ സ്വയം ഹത്യ ചെയ്തവ
വെളിച്ചം കടം വാങ്ങിയ നിലാവ്
വസന്തം,പൂക്കൾ,മരം,
കാറ്റ് കൊള്ളുന്ന കടൽത്തീരങ്ങൾ എല്ലാം മുഷിഞ്ഞ് മൃതമായ  പ്രയോഗങ്ങൾ പ്രണയത്തിന്റെ ഉപമയേറ്റു വലഞ്ഞ വാക്കുകൾ ,പ്രണയം ഉരച്ചുരച്ചു ഉടഞ്ഞ ബിംബങ്ങൾ ...    പ്രണയം മരിക്കുകയാണ് അടച്ചിട്ട  തീവണ്ടികളിൽ,
ഒഴിഞ്ഞ കടൽത്തീരങ്ങളിൽ,
കാമം ഉറഞ്ഞുതുള്ളുമ്പോൾ  പ്രണയം മൃതിയടയുകയാണ്
പ്രണയം വരച്ച തൂലികത്തുമ്പുകൾ ഭോഗാസക്തിയുടെ മഷി തുപ്പുമ്പോൾ പ്രണയം മരിക്കുകയാണ്....

No comments:

Post a Comment