Saturday 5 August 2017

മലയാളം status 24

# വലിച്ചെറിഞ്ഞ ശേഷം ആയിരിക്കും
ചിലർക്ക് മനസ്സിലാവുക...
കയ്യിൽ ഉണ്ടായിരുന്നത്
വൈരം ആയിരുന്നു എന്ന്......

#കനലണക്കാൻ ഈ കാഴ്ചകൾക്ക് കഴിയുമെങ്കിൽ തേടിപോവാൻ തയാറാണ് ഏതറ്റം വരെയും ....

#തോൽവിയായാലും ജയമായാലും കളത്തിലിറങ്ങി കളിക്കുന്നവനാണ്കൈയ്യടി..

#തെറ്റിനെ ജയിക്കാൻ മാർഗ്ഗം അധർമ്മമെങ്കിൽ... അധർമ്മവും ധർമ്മമാകും.... ദൈവം വില്ലനാകും!!

#മോഹിച്ചതെല്ലാം എനിക്ക് കിട്ടണമെന്നില്ല പക്ഷെ മോഹിക്കാതെ കിട്ടിയ നീ എന്റെ മോഹങ്ങൾക്കും അപ്പുറമാണ്...

മലയാളം status 25

# ഓർമ്മകൾക്ക്‌ മരണം സംഭവിച്ചു തുടങ്ങിയിരിക്കുന്നു....
കാലം സാക്ഷി ഈ ഞാനും പലരുടെയും ഓർമ്മകളിൽ നിന്ന്‌ മരണപെട്ടു തുടങ്ങിയിരിക്കുന്നു...... !!

#ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയാത്തതൊന്നും ഒരു പക്ഷേ എനിക്കും തരാൻ കഴിയില്ല.. എങ്കിലും ഞാൻ നിനക്കു തന്ന ആ  സ്നേഹം ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയില്ല..

# വരും ഞാൻ നിന്റെ മുന്നിൽ, നിനക്ക് ഇഷ്ടമല്ലാ എന്ന് പറഞ്ഞപ്പോൾ വേണ്ടാന്ന് വെച്ച പലതും നേടി , ഇനി എനിക്കൊന്ന് ജയിക്കണം"

# കൊതിപ്പിക്കുന്ന നുണയേക്കാൾ നല്ലത്  മടുപ്പിക്കുന്ന മൗനമാണ്  ...

# ചില നഷ്ടപ്പെടലുകളെ അവർ വിളിച്ചു....
"വിധിയെന്ന് "....
പക്ഷെ നഷ്ടം എന്നും
എനിക്ക് മാത്രം ആയിരുന്നു.....

മലയാളം status 27

# സ്വന്തം ചിറകിന്റെ ശക്തി തിരിച്ചറിഞ്ഞവർ മാത്രമേ ആകാശം കീഴടക്കീട്ടുള്ളു.....

#പ്രണയത്തിനപ്പുറം കാലം എനിക്കായി കാത്തുവെച്ച വിരഹ നിമിഷങ്ങളെന്നെ കൈനീട്ടി വിളിക്കുന്നു. ഞാനെനിക്കായ് വിത്തുപാകി നിന്നില്‍ മുളപ്പിച്ച പ്രണയമെന്തെ തളിരണിഞ്ഞു വളര്‍ന്നില്ല...
ഒരിക്കലാ പ്രണയം എനിക്കു മുന്നില്‍ വസന്തം തീര്‍ക്കുമെന്ന് വിശ്വസിച്ചു എന്നിലൂടെ കടന്നുപോയ വസന്തത്തോട് വെറുതെ കലഹിച്ചു.  പൂക്കാതെ കാലത്തോടു വിടപറഞ്ഞയെന്‍റെ പ്രണയത്തെ ദൂരെ നോക്കിനിന്നു മൗനമായി കണ്ണുനനയ്ക്കാന്‍ മാത്രമെ എനിക്കിന്ന് കഴിയൂ   ഉള്ളിലുള്ളത് തുറന്നു പറയുമ്പോൾ നഷ്ടമാകുന്നതൊക്കെ എൻ്റെ ലാഭമായിട്ടാണ് ഞാൻ എഴുതി വെക്കാറു,,,

#മധുരമായി സംസാരിക്കാൻ ഒന്നും
എനിക്കറിയില്ല
എനിക്കൊരു സ്വഭാവമേ ഉള്ളു
അത് വെച്ച് ഞാൻ അരേയും
സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിലും
അത് വെച്ച് ഞാൻ അരേയും ചതിച്ചിട്ടില്ല
എനിക്കുറപ്പുണ്ട് ......

#ഇന്നും ഈ വഴിയില്‍ ഞാന്‍ തനിച്ചായിരുന്നു. എന്‍റെ കുടക്കീഴില്‍ ഞാന്‍ ആരെയോ പ്രതീക്ഷിച്ചു, എല്ലാം വെറുതെയെന്ന്‌ മനസ്സ്‌ വെറുതെ മന്ത്രിച്ചു, പിന്നീട്‌ അത്‌ സത്യമാണെന്ന്‌ മനസ്സിലാക്കി എങ്കിലും കുടച്ചൂടി നടന്നു ഒരു പ്രതീക്ഷയോടെ ഈ വഴിയിലും, ഈ മഴയിലും ഞാന്‍ ആ മുഖം തിരഞ്ഞു, ഇന്നും ഞാന്‍ തനിച്ചാണ്...

#മറ്റുള്ളവർക്ക് ഒരു വേദന നൽകുന്നതിനു മുമ്പ്...... സ്വയം അതൊന്ന് രുചിച്ചു നോക്കുന്നത് നല്ലതാണ്...

മലയാളം status 28

# തോറ്റു പോയവനാണ് ഞാൻ..
സ്വന്തം എന്ന് പറയാൻ ഒന്നും നേടിയില്ല ഇതുവരെ.. എന്തിനേറെ
നിൻറെ മനസ്സിൽ ഒരിടം പോലും..                           

#നീ വിചാരിച്ച അത്ര മൊഞ്ച് എനിക്കില്ലെങ്കിലും നീ വിചാരിച്ചതിലും അപ്പുറം നല്ലൊരു മനസ്സ് എനിക്കുണ്ട്..

# ജീവിക്കുകയാണെങ്കിൽ ഒരാളുടെ  മനസ്സിൽ ജിവിക്കണം അത് ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെ മനസിൽ തന്നെ ജീവിക്കണം അരൊക്കെ എതിർത്താലും...

#സ്നേഹത്തിന്റെ നോട്ടം മിഴികൾക്കൊണ്ടല്ല  മനസ്സുകൾ കൊണ്ടാണ് ...

#പ്രണയം" മഴ പോലെയാണ് എന്ന് പറഞ്ഞതെത്ര ശരിയാ. പെയ്തത് നമ്മുടെ മുറ്റത്താണെങ്കിലും വെള്ളം ഒഴുകി പോയത് കണ്ടവന്റെ പറമ്പിലാ..

മലയാളം status 29

# ആയിരം
ശരികൾക്കിടയിലും...
എല്ലാവരും
തിരയുന്നത്...
ഒരു തെറ്റിനെയാണ്.

#എന്നിലെ പ്രണയം എന്ന വികാരം നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു..... ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ...

# നിന്റെചുണ്ടിൽ ഒരുപുഞ്ചിരി വിടരുമ്പോൾ എൻഹൃദയത്തിൽ 
ഒരായിരം പൂത്തിരികൾ വിരിയും...

# എന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കാൻ എനിക്ക് കഴിയും പക്ഷെ എന്നെ വെറുക്കന്നവരെ വെറുക്കാൻ എനിക്ക് കഴിയില്ല.....

#വെല്ലുവിളിക്കാന്‍ ഞാനില്ല...
വെല്ലു വിളിച്ചാല്‍ പിന്നെ നീയും ഉണ്ടാവൂല ..

മലയാളം status 30

# "വരും ഞാൻ നിന്റെ മുന്നിൽ, നിനക്ക് ഇഷ്ടമല്ലാ എന്ന് പറഞ്ഞപ്പോൾ വേണ്ടാന്ന് വെച്ച പലതും നേടി , ഇനി എനിക്കൊന്ന് ജയിക്കണം"

#ഇങ്ങനെ അകറ്റി നിര്ത്തുമെന്ന് അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ സ്നേഹിക്കില്ലായിരുന്നു ജീവനോളം..

#എന്നും രാത്രിയിൽ മുടങ്ങാതെ വരുന്നുണ്ട്...നടക്കാത്ത കുറെ സ്വപ്‌നങ്ങൾ ..

# ഒത്തിരി പേർ സ്നേഹിക്കാൻ ഉള്ളവർക്ക് അറിയില്ല.......... ആകെ ഉള്ള ഒരേയൊരു ആത്മാർത്ഥ സുഹൃത്ത് നഷ്ടപ്പെടുന്നവൻറെ വേദന.............

#പ്രണയം വേറെ ലെവൽ ആണെങ്കിൽ ...love failure അതിലും വല്യ ലെവൽ ആണ്..അത് അനുഭവിച്ചു തന്നെ അറിയണം......

മലയാളം Status 31

#കരഞ്ഞു പറഞ്ഞതല്ലെ?.. കാലു പിടിക്കുന്നതു പോലെ കെഞ്ചിയതും അല്ലെ?...
ഇതിനെക്കാൾ താഴണമെന്ന് പറഞ്ഞാൽ...... ഞാനും ഒരു മനുഷ്യനല്ലെ ??....❣

#ജീവിതത്തിൽ ഒരിക്കൽപ്പോലും പെണ്ണ് സെറ്റ് ആവാത്തവർക്കാണ് പ്രണയത്തിന്റെ ലഹരി മനസ്സിലാവുക ...❣

#സ്നേഹിച്ചുകൊണ്ട് കഴുത്ത് കണ്ടിക്കുന്നവരാണെന്ന് എനിക്കു ചുററും ഉളളത് എന്ന് അറിഞ്ഞു തന്നെയ
ചിരിച്ചു കൊണ്ട് ഒന്നും അറിയാത്തവനെ പോലെ ഞാനും...

#അപമാനിച്ചിട്ടും അകറ്റിയിട്ടും തലകുനിച്ചു നിൽക്കുന്നത് തോറ്റിട്ടല്ല !!! ജീവിക്കണം ആരെയും വേദനിപ്പിക്കാതെ...!!! അഹങ്കരിക്കാൻ ഒന്നുമില്ല എന്റെ കയ്യില്....!!!

#എത്ര ദൂരത്തേക്കുപ്പോയാലും ഒരിക്കല് എന്അരികേ വരും..👍നിന്റെ നിറഞ്ഞ കണ്ണുകളുമായിഎന്റെ അടഞ്ഞകണ്ണുകള് കാണാന്...😢😢😢

പെണ്ണ് കാണുന്നവരുടെ നൊമ്പരങ്ങൾ....

പെണ്ണ് കാണുന്നവരുടെ
നൊമ്പരങ്ങൾ....

എന്‍റെ പൊന്നു സഹോദരിമാരെ , നിങ്ങളോട് ഞങ്ങള്‍ക്ക് ഒരപേക്ഷയുണ്ട്.. !

ഈ പ്രണയം എന്ന് പറയുന്നത് ഒരു മഹാ അപരാധമൊന്നുമല്ല..

അതുകൊണ്ട് തന്നെ ഞങ്ങളില്‍ ആരെങ്കിലും നിങ്ങളെ പെണ്ണ് കാണാന്‍ നിങ്ങളുടെ ആരുടേയെങ്കിലും വീട്ടിലേക്ക്  വരുമ്പോള്‍ , നിങ്ങള്‍ക്ക് എങ്ങാനും  വീട്ടിലറിയാത്ത വല്ല പ്രണയമോ ഇഷ്ടങ്ങളോ ആരോടെങ്കിലും  ഉണ്ടെങ്കില്‍  ദൈവത്തെ ഓര്‍ത്ത് ആ കാര്യം  ഞങ്ങളോടൊന്ന് സൂചിപ്പിക്കണേ......?

പറയുന്നത് വേറൊന്നും കൊണ്ടല്ല...

നിങ്ങളെങ്ങാനും  കല്ല്യാണ ദിവസം  കാമുകന്‍റെ കൂടെ ഒളിച്ചോടി പോയാല്‍...

നിങ്ങള്‍ക്കറിയോ സഹോദരിമാരെ ,
ഒരുപാട് മോഹിച്ചിട്ടുണ്ട് ഞങ്ങള്‍ ഒരാളുടെ ഇഷ്ടം നേടുവാനും , അവളെ സ്വന്തമാക്കുവാനും.. പക്ഷെ  ആ മോഹം ഇതുവരെ ഒരു മോഹമായി തന്നെ നില്‍ക്കുകയായിരുന്നു

ഒരാളെ പ്രണയിക്കാന്‍ ഞങ്ങളും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ പ്രണയം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം കേട്ടറിവും കണ്ടറിവും മാത്രമായിരുന്നു..

വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തി കുളിച്ച് മാറ്റി കവലയിലേക്കിറങ്ങിയാല്‍ പറഞ്ഞ് കേള്‍ക്കുന്ന കൂട്ടുകാരുടെ പ്രണയമായിരുന്നു ഞങ്ങള്‍ കേട്ട  പ്രണയം...

പിന്നെ പത്ത് കഴിഞ്ഞ് കുറച്ച് കറങ്ങി നടന്ന് ജോലിക്കിറങ്ങിയത് കാരണം കൊളേജില്‍ പോവ്വാനെ പെണ്‍കുട്ടികളോടൊക്കെ സംസാരിക്കാനോ അടുത്തിടപഴകാനോ സാധിച്ചതുമില്ല , അതിനൊരു അവസരം വേറെ കിട്ടിയതുമില്ല..

പക്ഷെ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ഞങ്ങള്‍ ആരോടും പറയാതെ മനസ്സില്‍ കൊണ്ട് നടക്കാറുണ്ടായിരുന്നു ..

ആ സ്വപ്നങ്ങളിലിങ്ങനെ മതിമറന്ന് ജീവിക്കുമ്പോഴാവും ആറ്റ് നോറ്റ് ഒടുവില്‍ ഒരു കല്ല്യാണം ശരിയാവുന്നത്...

അതെ , സഹോദരിമാരെ ,....വരാന്‍ പോകുന്ന സുന്ദര മുഹൂര്‍ത്തങ്ങളെ അനുകരിച്ചും അഭിനയിച്ചും ഞങ്ങളിങ്ങനെ നിങ്ങളെ കിനാവു കണ്ട് സ്വപ്നലോകത്ത് ജീവിച്ച്, ജീവിച്ച് ഒടുവില്‍ കല്ല്യാണ ദിവസം നിങ്ങള് നിങ്ങളുടെ കാമുകന്‍റെ കൂടെ നൈസായി അങ്ങോട്ട് ഒളിച്ചോടിപ്പോയാല്‍ പിന്നെ ഞങ്ങളുടെ സഥിതി എന്താവും ...

കാശും പണവും കയ്യിലില്ലെങ്കിലും ആകെയുള്ളത് കുറച്ച് അഭിമാനമാണ്. അത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്..

നിങ്ങള്‍ക്ക് മറ്റൊരാളെ ഇഷ്ടമാണെങ്കില്‍ അത് ഞങ്ങളോട് തുറന്ന് പറയുക. ഞങ്ങളീ കല്ല്യാണത്തില്‍ നിന്ന് എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി പറഞ്ഞ് നിങ്ങള്‍ക്ക് ദോഷമാവാത്ത രീതിയില്‍ മാറി തന്നോളാം 
അല്പസ്വല്പം വായ്നോട്ടവും കമന്‍റടിയും ഉണ്ടെന്നുള്ളതൊഴിച്ചാല്‍ ഞങ്ങളില്‍ ഭൂരിഭാഗവും പാവങ്ങളാണ് ...

ആണായി പിറന്നത് കൊണ്ട് മാത്രം സങ്കടങ്ങളും വിഷമങ്ങളും സ്വപ്നങ്ങളും മോഹങ്ങളും പുറത്തറിയിക്കാതെ ഉള്ളിലൊതുക്കി കൊണ്ട് നടക്കുന്ന പാവങ്ങള്‍...

നിങ്ങളൊന്നും ഇതു വരെ മനസ്സിലാക്കാത്ത , മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വികാരവിചാരങ്ങളുള്ള വെറും പാവങ്ങള്‍ ...

സ്നേഹിച്ചില്ലെങ്കിലും ഞങ്ങളെ ദ്രോഹിക്കരുത് സഹോദരിമാരെ , ദൈവം പൊറുക്കൂല്ല...!

മലയാളം status 26

# കളഞ്ഞിട്ടു പോകാൻ നിന്നെ വീണു കിട്ടിയതല്ല
ഹൃദയം കൊടുത്തു വാങ്ങിയതാ.

#ചിരിക്കാനും കരയാനും ആരുടേയും സഹായം വേണ്ട.
എന്നാൽ ചിരിപ്പിക്കാനും കരയിക്കാനും ആരെങ്കിലുമൊക്കെ വേണം...

#ചിലർ അങ്ങനെയാണ്, ഒരു ഹൃദയമിടിപ്പിന്റെ സമയം മതി ജീവിതത്തിലേക്ക് കടന്നു വരാൻ ഒരുപാട് കൂട്ടുകൂടും , മനസ്സിന് ഒരുപാട് നേരത്തെ സന്തോഷം തരും എന്നിട്ട് ഒന്നും പറയാതെ പെട്ടന്നു പൊയ്ക്കളയും ഒരുപാട് മുറിവുകൾ തന്നിട്ട്"

#നീ... ഒന്നുമല്ല... എന്നറിയുക.... നിന്റെ കരുതലുകളും ഒന്നും അല്ല എന്നറിയുക....
നിന്റെ കണക്ക് കൂട്ടലുകളും ഒന്നുമല്ല എന്നറിയുക...

#നീന്നെ മനസീലോ൪ത്തൂ ഞാ൯ രചീച്ച വരീകൾക്ക് ഈണമേകാ൯ നീനക്കല്ലാതെ ആ൪ക്കൂം പറ്റീല്ല പെണ്ണെ..