Friday 4 November 2016

ലേഖനം......

മണ്ണും വിണ്ണും ചേര്‍ന്ന് മഴനൂലുകൊണ്ട് കെട്ടിയ തന്ത്രികളില്‍ കാറ്റൊന്നു വിരല്‍ തൊട്ടപ്പോള്‍ പോഴിഞ്ഞതത്ത്രയും കുളിരിന്‍റെ ഗസലുളായിരുന്നു. അറിയാതെ മനസ്സ് പോയത്

സ്വപ്‌നങ്ങള്‍ മയങ്ങുന്ന ആമ്പല്‍ കുളത്തിലേക്കും . അവിടെയാ നനവുള്ള പടവുകളിലൊന്നിൽ ഞാനും  അവളും ഇരിക്കുന്നു അവളെന്നോട് പറയുന്നത്  എന്തോ എനിക്ക് കേൾക്കാൻ കഴിയുന്നില്ല  അവളുടെ    അധരങ്ങളുടെ ചലനം എന്നെ  മായാലോകത്ത് എതിചിരിക്കുന്നു

കുളത്തിലെ പരൽമീനുകൾ പായൽ കൂട്ടങ്ങളിൽ  ഒളിപ്പിച്ചു വെച്ച  ആമ്പൽ പൂവ് അവൾക്കായി  വിരിയെച്ചെടുത്ത പോലെ

ആരുമില്ലാത്ത നേരത്ത് ആദ്യമായി ആ ചുണ്ടുകളുടെ മധുരം നുകർന്നതും  ആ പടവിൽ വെചാണ്

സൂര്യൻ കടലിലേക്ക് ഊളിയിട്ട് ഇറങ്ങാൻ സമയമായി  പരൽ മീനുകളോട് യാത്ര പറഞ് ഞങ്ങളും  നടന്നു  നീങ്ങി ..,

No comments:

Post a Comment