Tuesday 8 November 2016

മരണം

         മരണം

കണ്ണാടിയില് എനിക്ക് പിന്നിലായ്
അവന് കൈകൊട്ടി ചിരിക്കുന്നു
കൈകള് നീട്ടുന്നു…
എന്റെ ദൂരയാത്രക്കായ്
എന്നെയും കാത്തിരിക്കുന്നു
കണ്ണാടികള് ഒരുപാട്,
വീണ്ടും വീണ്ടും
പലതും മാറി മാറി നോക്കി
മരണം;
അവന് മാത്രം പിന്മാറുന്നില്ല
എപ്പോഴും എന്നോടുകൂടെയുണ്ട്
എന്റെ ഓരോ വാക്കിലും നോക്കിലും
ഞാന് തിരിച്ചറിയുന്ന
എന്റെ (ഏക) ശത്രു.
(അതോ മിത്രമോ?)
കാലനില്ലാത്ത കാലം ,
വഴിയില് നിഴല് പോലും മടിക്കുന്നു
എന്നിട്ടും അവന്…
അവനെന്നെ പിരിയുന്നില്ല
പുകയിലോളിച്ച ശ്വാസകോശവും
കരളലിയിക്കുന്ന കാളകൂടവും
മനം മയക്കുന്ന മദിരാക്ഷി
നിനക്കുള്ള വാതില് തുറന്നോ,
അതോ നിന്റെ സ്പര്ശനം ഞാനുമാഗ്രഹിച്ചോ ?
മരണം;
ആരോ ജനനത്തിലോളിപ്പിച്ച
നിസ്സഹായവസ്ഥ
ജനിച്ചവരെല്ലാം മരിക്കുന്നു,
പലരും ജനിക്കും മുമ്പെയും.
മരണം ഉത്തരമില്ലാത്ത ചോദ്യമാണോ
അതോ എല്ലാ പ്രശ്നത്തിന്റെയും
അവസാന ഉത്തരമോ?
മരണമാണോ ജീവിതത്തിന്റെ അവസാനം
അതോ മറ്റെവിടെയോ കാത്തിരിക്കുന്ന
ജീവന്റെ ആരംഭമോ?
അല്ല;ഇതിനെല്ലാമപ്പുറത്ത് എന്തോ
ആരാലും തിരിച്ചറിയാനാകാത്ത
നശ്വരമായ എല്ലാത്തിന്റെയും
അനിര്വചനീയമായ തിരശ്ശീല
നാളെ എനിക്കും സംഭവിക്കാവുന്ന
മറ്റുള്ളവരെപ്പോലെ
ഞാനും നടപ്പിലാക്കേണ്ട
ജീവിതത്തിന്റെ ക്രൂരമായ യാഥാര്ത്ഥ്യം
എന്റെ മരണം ;
അതെന്നേ കുറിക്കപ്പെട്ടുകഴിഞ്ഞു
അന്ത്യയാത്രയുടെ ഈ യാമാങ്ങളിലെവിടെയും
ഞാനേകനാണ്, വരുമ്പോഴുമതെ
പിന്നിട്ട പാതകളിലെവിടെയും എനിക്ക് ദുഖഭാരമില്ല
എന്റെ മോഹങ്ങള്, ഞാനതറിയുന്നുമില്ല.
എന്റെ സ്വപ്നവും മരണവും
പരസ്പരം കല്ലെറിഞ്ഞു
ആരുമാരും തോറ്റില്ല,ജയിച്ചതുമില്ല
എന്റെ സ്വപ്നം ;
അതായിരുന്നു-എന്റെ മരണം
എനിക്കിതില് നിന്നും മോചനം വേണ്ട
ഈ പാനപാത്രം എന്നില്നിന്ന് അകറ്റരുതെ
ലഹരിപിടിക്കുന്ന സോമരസം ,
ഈ വിഷവീന്ജ് അതെന്നെ ഉന്മത്തനാക്കുന്നു
ഞാനിതാസ്വദിക്കുന്നു ;ആഘോഷിക്കുന്നു
ഓരോ യാമവും
ആടിത്തകര്ക്കുന്ന
എന്റെ മരണം ;മരണാനന്തരം
ആടി തീര്ത്ത ,ആടാന് മറന്ന
ബോധപൂര്വം മറച്ചുവെച്ച
എല്ലാ ജീവിത നാടകങ്ങള്ടെയും
പിന്നിലെ തിരശ്ശീല ;അതിവിടെ താഴുമോ?

No comments:

Post a Comment