Thursday 17 November 2016

മലയാളം status (പ്രണയം 18)

#തിരുത്താൻ കഴിയുന്ന മനസാണ് ആണിനുള്ളത് ❤
എന്നാൽ തിരുത്താൻ കഴിയാത്ത മനസ്സാണ് പെണ്ണിനുള്ളത്...

#നീ എന്നിൽ നിന്ന് അകന്നാലും നിന്റെ ഹൃദയം അകന്നട്ടില്ല കാരണം നിന്റെ ഹൃദയത്തിനറിയാം നമ്മുടെ ഒരു പാട് ഓർമ്മകൾ ഒരിക്കലും മായ്ച്ച് കളയാൻ പറ്റാത്ത ഓർമ്മകൾ...

#ജിയോ സ്പീഡ് പോലെ ആയിരുന്നു അവൾക്ക് എന്നോടുള്ള ❤പ്രണയം... 
ഇപ്പൊ വെല്ലാണ്ട് സ്പീഡ് കുറഞ്ഞു....

#അവളുടെ പ്രശ്നങ്ങൾ തേടി ഒരുപാട് ഞാൻ അലഞ്ഞു പക്ഷേ എനിക്ക് അറിയില്ലായിരുന്നു അവളുടെ ഏറ്റവും വലിയ പ്രശ്നം ഞാൻ ആയിരുന്നെന്ന്...

# പിറവിയെടുക്കാൻ കൊതിച്ച ഒത്തിരി വാക്കുകളെ നീ വേദനിക്കാതിരിക്കാൻ ഞാൻ പലപ്പോഴായി കഴുത്തു ഞെരിച്ചു കൊന്നിട്ടുണ്ട്...!!

മലയാളം status (പ്രണയം 17)

# ചിലതങ്ങനെയാ പൊള്ളുമെന്ന് പഠിക്കാൻ പൊള്ളിത്തന്നെ അറിയണം....!!

# സ്വപ്നങ്ങൾക്കെന്നും പകലിന്റെ ഹ്രസ്വതയായിരുന്നു ...
നൊമ്പരങ്ങൾക്കെല്ലാം രാത്രിയുടെ
ദൈർഘ്യവും....!!

# സ്വപ്നമാണെന്നറിഞ്ഞാലും നഷ്ടപ്പെടുത്താൻ കഴിയാത്ത  തോന്നലുകളെപ്പോലെയാണ്
ചിലർ...
സ്വന്തമാകില്ലെന്നറിഞ്ഞാലും ഒരുപാടങ്ങു്
സ്നേഹിച്ചു പോവും  .....!! ❤

#കണ്ണീരിന്റെ നനവില്ലാതെ ഒരിക്കൽ ഞാനും ചിരിച്ചിരുന്നുവത്രെ ....!!

#വെറുക്കാൻ
മനസ്സില്ലാഞിട്ടല്ല
കഴിയാഞ്ഞിട്ടാണ്.

മലയാളം status (പ്രണയം 16)

# കാലം ഇടവേളകളില്ലാതെ കടന്ന് പോയി ഇടവേളയില്ലാത്ത തിരിഞ്ഞു നോട്ടത്തിനൊടുവിൽ ഞാന് കണ്ടു ആ കണ്മഷി കണ്ണുകൾ തട്ടമിട്ട ആ മൊഞ്ജത്തി.......

# എന്റെ ജീവന്റെ പാതിയിൽ എറെ ഞാൻ അവൾക്കു കൊടുത്തു.. എനിക്കറിയാം അവളുടെ കൈയിൽ എന്റെ ജീവൻ സുരക്ഷിതമാണെന്ന് ......❤

#ഇഷ്ടത്തിന്റെ
കിത്താബിലെന്നും
സങ്കടത്തിന്റെ
താളുകൾ മാത്രം...

# ചിലപ്പോ തോന്നും തകർന്ന ഹൃദയം സ്നേഹം കൊണ്ട് ശരി ആക്കാമെന്ന്..
എങ്ങനെ ശരി ആകാനാ..?
ആ ഹൃദയം തകർത്തത് ഒരു സ്നേഹം ആണെങ്കിൽ..?

#നെല്ലിക്കയുംപെണ്ണും''നെല്ലിക്ക ആദൃം
കയിക്കും.....പിന്നെ വെള്ളം കുടിച്ചാൽ
മധുരിക്കും...പെണ്ണ് ആദൃം മധുരിക്കുംപിന്ന െ
കയിക്കുംഅതിന് ശേഷം വെള്ളം കുടിപ്പിക്കും.....

മലയാളം status (പ്രണയം 14)

#ഒരു ചുബനം കൊണ്ട എന്നെ കൊതിപ്പിക്കുന്ന നിന്‍റെ ചുണ്ടുകളെക്കാള്‍ എനിക്കിഷ്ടം ഒരു നോട്ടം കൊണ്ട് എന്‍റെ
ഹ്യദയമിടിപ്പിന്‍റെ താളം തെറ്റിക്കുന്ന നിന്‍റെ കണ്ണുകളെയാണ് എനിക്കിഷ്ടം..

#ജിവിതത്തിൽ ഉണ്ടാകുന്ന സങ്കടങ്ങളെ ഞാൻ കണക്കാകില്ല കാരണം അവയാണ് എന്റെ ജിവിതത്തിന്റെ സൗന്ദര്യം എന്ന്  ഞാൻ വിശ്വസിക്കുന്നു..


#മായാത്ത ഓർമ്മകൾ
മറയാത്ത നിൻ മുഖം
നീ ഇന്നും എനിക്കൊരു നോവാണ്...

#അടുത്തു കിട്ടിയിട്ടും ഒന്നും പറയാതെ മൗനം പാലിച്ച ആ ദിവസങ്ങൾ...... ഇന്ന് അകന്നുപോയപ്പോൾ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് കൊതിച്ച് പോകുന്നു...!!!


#ഹാപ്പി എന്റിങ്ങ് ആവുമോ എന്നറിയില്ല പക്ഷെ അവൾക്കായി ഞാൻ എന്നെക്കൊണ്ട് എന്തൊക്കൊ ചെയ്യാൻ പറ്റുവൊ അതൊക്കെ ഞാൻ ചെയ്യും

മലയാളം status (പ്രണയം 19)

#മനസ്സുകൾ കീഴടക്കുന്ന സൗഹൃദം ...
സുഗന്ധമുള്ള പുഷ്പം പോലെയാണ് ...കൊഴിഞ്ഞു വീണാലും ആ
ഓർമകളുടെ സൗരഭ്യം ഹൃദയത്തിൽഎന്നും നിറഞ്ഞു
നിൽക്കും ....

#നിന്റെ മേനിക്കു അഴക്കുട്ടാൻ
പൊന്നും മിന്നും ഒന്നും വേണ്ടാ
പെണ്ണേ .. സ്നേഹത്തോടെയുളള ആ
പുഞ്ചിരി മാത്രം മതി ....

#വാക്കുകളിൽ  സത്യവും  ഹൃദയത്തിൽ സ്നേഹവും... മനസ്സിൽ എന്നും ആത്മാർത്ഥതയും ഉണ്ടെങ്കിൽ  .. സൗഹ്യദം എന്നും സ്നേഹത്തോടെ  നിലനിൽക്കും..

#ജല തരംഗങ്ങൾ കൊണ്ട് എന്ന് നിന്റെ പേര് എഴുതാൻ സാധിക്കുന്നുവോ അന്ന് ഞൻ നിന്നെ മറന്നിരിക്കും...

#കെട്ടിചമച്ച കഥയല്ല, ഉറ്റവർക്ക് വേണ്ടി ഉയിരോളം സ്നേഹിച്ചവളെ വേണ്ടെന്ന് വെച്ച കാമുകന്റെ കഥ. ...

മലയാളം status (പ്രണയം 20)

#നമ്മൾ വലുതായ് ജോലി കിട്ടാൻ  ചെറുപ്പം മുതലെ ..പഠിക്കുന്നു
അപ്പോ... വലുതായ് കല്യാണംകഴിക്കാൻ ചെറുപ്പം മുതലെ ...പ്രേമിച്ചാൽ  എന്താ വല്ല തെറ്റുണ്ടോ... :

#ഓര്‍മകളും സ്വപ്നങ്ങളും തടഞ്ഞിട്ട് നടക്കാന്‍ വയ്യ...
എല്ലാം ഒന്നു കൂട്ടിയിട്ട് കത്തിക്കണം...

#നീ ആരോടെങ്കിലും ഒരുപാട് അടുത്താൽ നിനക്ക് മനസ്സിലാവും സ്നേഹം എന്താണെന്ന് അതുപോലെ, നീ ഒരുപാട് സ്നേഹിക്കുന്ന ആരെങ്കിലും നിന്നെ മനപ്പൂർവ്വം ഒഴിവാക്കുന്നു എന്ന് തോനിയാൽ നിനക്ക് മനസ്സിലാവും എന്താണ് ജീവിതം എന്ന്...

#ഞൻ ഇവിടെ തനിച്ചാണ് എന്നു വരും നീ ....

#ഏറ്റവും മനോഹരമായ ചുംബനം
നിനക്കിതുവരെ
നല്‍കുവാനാകാത്തതിനാലാണ്
നിന്നെ ഞാന്‍
വീണ്ടും വീണ്ടും ചുംബിക്കുന്നത്..!!

മലയാളം status (പ്രണയം 22)

#ഒരുമിച്ചൊരു മണിയറ സ്വപ്നം കണ്ട് പ്രണയിച്ചവരിൽ പലരും ഇന്നു മണ്ണറയില് സുഖനിദ്രയിലാണ്..
തള്ളിയിട്ടവരില്‍ പലരും മറ്റേതോ മണിയറയിലും...!!!

#ജീവിതം കുറേ ചോദൃങ്ങൾക്ക് ഉത്തരം തേടിയുള്ള ഒരു യാത്രയാണ് പക്ഷേ എല്ലാ ചോദൃങ്ങൾക്കുമുള്ള ഉത്തരം ജീവിതത്തിൽ കിട്ടുന്നില്ല എന്നതാണ് സതൃ൦...

#പ്രണയത്തിന്റെ മരണം പലപ്പോഴും വിശ്വാസവഞ്ചനയുടെ കൈകളിലായിരിക്കും...

#ഒരു പെണ്ണിനെ മുഴുവനായും മനസ്സിലാക്കാൻ ശ്രമിക്കരുത്‌… കാരണം ഒരു പക്ഷേ നിങ്ങൾ ഒരു ഭ്രാന്തനായേക്കാം അല്ലെങ്കിൽ നിങ്ങൾ അവളെ പ്രണയിച്ചേക്കാം…

#പെൺകുട്ടികള്ളുടെ മനസ് ശുദ്ധി ഉള്ളതാണ് കാരണംഅവർ ഇടക്കിടെ മനസ് മാറും

മലയാളം status (പ്രണയം 23)

# ഓളെ  ഖൽബിന്റെ  ഒരറ്റത്ത്  എനിക്ക്  ഇത്തിരി  സ്ഥാനം  ഉണ്ടെങ്കിൽ   അയിന്റപ്പറം  സന്തോഷൊന്നും വേറെ  കിട്ടാനില്ല  ഈ  ദുനിയാവിലിപ്പം..........

# "എന്നിലെ പ്രണയം എന്ന വികാരം നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു..... ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ......"

# ഒരിക്കൽ നീ തിരിച്ചുവരും... അന്ന് നിനക്ക് പറയാൻ ഒന്നുമുണ്ടാകില്ല .. ആകെ കൂട്ടിന് മൗനം മാത്രം ... 

#എത്ര സ്നേഹിച്ചാലും ചിലർക്ക് അതിന്റെ വില എന്താണ് എന്ന് ഇപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞില്...

# നീ തിരിച്ചുവരും.... എന്റെ അടുത്തേക്ക് തന്നെ ...  എന്ത് നുണ വേണമെങ്കിലും പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാം ... കാരണം നീയല്ലേ പറയുന്നത് .. എനിക്ക് വിശ്വസിച്ചല്ലേ പറ്റൂ ...

മലയാളം status (പ്രണയം 21)

#എനിക്കുമുണ്ട് മൊഹബത്തിന്റെ ഒരു  കിതാബും ഖല്‍ബില്‍ നിറയെ സ്നേഹവുമുള്ള ഒരു മൊഞ്ചത്തിയും...❤അവൾ എന്റേത് മാത്രമാ...

#മരിക്കുന്നെങ്കിൽ പകലിനെ പോലെവേണം...
മുങ്ങി താഴുന്ന നേരവും
വർണ്ണ  കാഴ്ച്ചകൾ സമ്മാനിച്ച്‌..

#ഉള്ളറിഞ്ഞു ഒന്ന് പ്രണയിച്ചു നോക്ക്,
ഉള്ളുപൊട്ടുന്ന ശബ്ദം കേൾക്കാം . . . .

#എന്റെ കഴിവുകൾ മാത്രം കണ്ട് എന്നെ പ്രേമിക്കുന്ന പെൺകുട്ടിയെക്കാൾ എനിക്കുവേണ്ടത് എന്റെ കുറവുകൾ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നവളെയാണ്...


#കാലം എനിക്ക് അവളെ തരില്ലെന്നറിയാം
പക്ഷേ ചങ്കില്‍ റൂഹുള്ള കാലം വരെ മനസ്സില്‍ ഒരു പെണ്ണുണ്ടെല്‍ അത് അവള്‍ ആയിരിക്കും

മലയാളം status (പ്രണയം 15)

# കണ്ടപ്പോള്‍ കണ്ണടച്ചത് കാണാതിരിക്കാന്‍ തന്നെയാണ് ....പക്ഷെ കണ്ണടച്ചപ്പോഴും കണ്ടത് നിന്നെ തന്നെയാണ്.. ❤

#കാലമേ നീയെന്നിൽ മറവിയെ ചൊരിയുക.... ഇനിയുമെന്നിൽ അവളുടെ ഓർമ്മകളെ നൽകാതിരിക്കുക...

#ഒറ്റക്ക് ഇരിക്കുമ്പോൾ ആലോചിച്ചു  കൂട്ടുന്ന രണ്ട് കാര്യങ്ങൾ പഴയ ഓർമകളും പിന്നൊന്നു നടക്കാത്ത കുറെ സ്വപ്നങ്ങളും..

# ചതിക്കപ്പെട്ടുവെന്ന് ഉറപ്പിക്കുമ്പോൾ  സ്വയം തന്നോട് തന്നെ തോന്നുന്ന ഒരു സഹതാപമുണ്ട്.... ആ ഒരു അനുഭവത്തിന് പകരം വെക്കാൻ ജീവിതത്തിൽ വെറൊന്നില്ല...

# ആയുധം കൊണ്ടല്ലാതെ ഇന്നു എന്റെ ഹൃദയത്തിൽ നിന്നും
രക്തം പൊടിക്കാൻ♥ കഴിയുമെങ്കിൽ അതു നിന്റെ
ഈ മൗനത്തിനു മാത്രമേ കഴിയൂ......

മലയാളം status (പ്രണയം 13)

# നീ എന്നെ ഓർക്കുബോൾ നിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്കപ്പുറം മറ്റൊന്നും വേണ്ട  പെണ്ണെ നിന്റെ സ്‌നേഹത്തിനു പകരമായി..

#ചിരിയ്ക്കായ് ഉള്ള
അവസാന ശ്രമവും...
പരാജയമാക്കി..,
കണ്ണീർ ജയിയ്ക്കാറുണ്ട്
പലപ്പോഴും..

# ഉറക്കം പോലും അവളുടെ ആളാ .. അല്ലെങ്കിൽ ഞാനവളോട് പിണങ്ങി നിൽക്കുന്ന സമയം ഉറക്കവും എന്നോട് പിണങ്ങേണ്ട കാര്യമില്ലല്ലൊ....☹

# മിഴികൾ എന്തിനാണ് എനിക്ക് നീ എന്റടുത്തു ഉണ്ടാക്കുംഎങ്കിൽ എനിക്ക് ഈ മിഴികളുടെ ആവശ്യം ഇല്ല...

#അവൾ പോയി മറ്റൊരു കൂട്ട് തേടി ഞാൻ തനിച്ചുമായി.വരില്ല ഇനിയൊരിക്കലും  ഞാൻ കിനാവു കണ്ട ആ നല്ല നാളുകൾ...

Tuesday 15 November 2016

മലയാളം status (പ്രണയം 10)

#ജീവിതത്തിൽ ആദ്യത്തെ തിരിച്ചടിക്ക് മാത്രമേ വേദനിപ്പിക്കാനാവൂ. ..
പിന്നീടുള്ളവയൊക്കെയും ഒരു തരം മരവിപ്പ് മാത്രമാണ് സമ്മാനിക്കാറ്...

#തിരുത്താൻ കഴിയുന്ന മനസാണ് ആണിനുള്ളത് ��❤
എന്നാൽ തിരുത്താൻ കഴിയാത്ത മനസ്സാണ് പെണ്ണിനുള്ളത് ����

#നീ എന്നിൽ നിന്ന് അകന്നാലും നിന്റെ ഹൃദയം അകന്നട്ടില്ല കാരണം നിന്റെ ഹൃദയത്തിനറിയാം നമ്മുടെ ഒരു പാട് ഓർമ്മകൾ ഒരിക്കലും മായ്ച്ച് കളയാൻ പറ്റാത്ത ഓർമ്മകൾ...

#������ജിയോ സ്പീഡ് പോലെ ആയിരുന്നു അവൾക്ക് എന്നോടുള്ള ❤പ്രണയം... 
ഇപ്പൊ വെല്ലാണ്ട് സ്പീഡ് കുറഞ്ഞു.... ��������

# നിന്റെ മുഖം എന്റെ മനസ്സിന് മായുന്നില്ല... അതും മറന്നാൽ ഞാൻ ഹാപ്പി ആയിട്ടാ.....

മലയാളം status (പ്രണയം11)

#പ്രണയമെന്നത് തിരയടങ്ങാത്ത കടൽ പോലെയാണ്....! എത്ര എഴുതിയാലും എത്ര പറഞ്ഞാലും മതിയാകില്ല....! എത്ര മറക്കാൻ ശ്രമച്ചാലും ഹൃദയത്തിൽ തിരയടിച്ചുകൊണ്ടിരിക്കും...

#ചിലപ്പോൾ പറയുന്ന കളി വാക്കുകൾ പോലും സൂക്ഷിക്കണേ .......
അവൻ എത്രയാണ് പ്രതീക്ഷിക്കുന്നത് എന്ന് നിനക്കറിയില്ല...

#അവളെ ഒഴിവാക്കി അവനെ നോക്ക്യപ്പോൾ മനസ്സിലായി അവൾ മതിയായിരുന്നു മച്ചാനെ...

#എന്നെ നശിപ്പിക്കാൻ  വഴികൾ
വേറെയും ഉണ്ടായിരുന്നു......
എന്നിട്ടും അവൾ തിരഞ്ഞെടുത്തതൊ
പ്രണയം തന്നെ…

#നിന്റെ ഓർമ്മകൾ  തുടച്ചു നീക്കാൻ ശ്രമിച്ച നിമിഷങ്ങളെല്ലാം എനിക്ക് കണ്ണീര് തുടയ്ക്കാനേ കഴിഞ്ഞുള്ളൂ

മലയാളം status (പ്രണയം 12)

#ഒഴിഞ്ഞു മാറുന്ന മനസിനെ തിരയുന്ന മിഴികൾക്കു മാത്രമേ വേർപാടിന്റെ നോവറിയു...������

#ഇഷ്ടപ്പെട്ട പെണ്ണിനോട് പ്രണയം തുറന്ന് പറയാൻ ആൺകുട്ടികൾ കാട്ടുന്ന വെപ്രാളമൊന്നും
ഒരു പെണ്ണും ഓൾടെ കല്യാണത്തിന് പോലും കാണിക്കേല....

#സ്നേഹം വാശിയ്ക്ക് വഴിമാറിയപ്പോള്‍ ഏകനായത് ഞാനാണ്... കാരണം എന്‍റെ വാശികളെ പണ്ടേ സ്നേഹം തോല്‍പിച്ചിരുന്നു...

#മനസ്സൊരു തുറന്ന പുസ്തകം ആയത് കൊണ്ടാവാം എല്ലാവരും പെട്ടെന്ന് വായിച്ചെടുത്ത് മാറ്റി നിർത്തുന്നത് എന്നെ...

#നിനക്ക് വേണ്ടി ജീവിച്ചപ്പോള്  മറന്നുപോയ എന്റെ ജീവിതത്തിന് നീയിട്ട പേര് "വിഡ്ഢി"

മലയാളം status (പ്രണയം 9)

#ഹൃദയം കണ്ണിനോട് പറഞ്ഞു ... ഒന്നിനേയും ഒരുപാട് ആഗ്രഹിക്കരുത്.
എന്തെന്നാൽ.... നിന്റെ തകർന്നടിയുന്ന ആഗ്രഹങ്ങൾ കാരണം വേദനിക്കുന്നത് ഞാനാണ്.....

#എന്റെ സ്വപ്നങ്ങളിൽ നി ഉണ്ടായിരുന്നു എന്നാൽ നിന്റെ സ്വപ്നത്തിൽ എന്റെ ഓർമകൾ പോലും ഇല്ലാന്ന് എനിക്ക് മനസിലായി...

#എന്നോളം ഒരാളും സ്നേഹിക്കില്ല
നിന്നെ ഒരുനാളും����
നിന്നോളം ഒരാളും സ്നേഹിക്കണ്ട
എന്നെ ഒരുനാളും����

#ഈ കാലം അത്രയും എത്രയോ രാത്രികൾ നിനക്ക് കൂട്ടിരുന്നു എന്നിടും നീ അകഞ്ഞു പോയപോൾ സ്നേഹത്തോടെ ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞത്...!!!"

#നമ്മളെ ഇഷ്ടപ്പെടുന്നവരുടെ "മനസ്സ്"വേദനിക്കാതെ നോക്കണ്ടത് നമ്മുടെ കടമയാണ് :-

മലയാളം status (പ്രണയം 8)

# ആർക്കും എന്നിലെ സ്നേഹം
കണ്ടെത്താൻ കഴിഞ്ഞില്ല...
ആർക്കും എന്നിലെ കണ്ണുനീർ
കാണാൻ കഴിഞ്ഞില്ല...
ആരും എന്നിലെ വേദന
എന്തെന്ന് അറിഞ്ഞില്ല
എല്ലാവരും കണ്ടത് എന്നിലെ
"തെറ്റുകൾ"മാത്രം ആയിരുന്നു.
എന്നിലെ എന്നെ കാണാൻ
ആരും ശ്രമിച്ചില്ല...

‪#‎ചില‬ വിത്തുകള് അങ്ങനെയാണ് ,
അതിന്റെ മുകളില് എത്ര മണ്ണു
വന്നു മൂടിയാലും അത് മുളപൊട്ടി
പുറത്തു വരും .!!!!!! ചില ഓർമ്മകൾ
പോലെ ...

# ��മൊഞ്ചില്ലാത്ത മുഖമാണെനിക്കെങ്കിലും.��❤��സ്നേഹിക്കാനറിയാവുന്ന മനസ്സ് കൊണ്ട് ഞാന് തൃപ്തനാണ്...

#നിനക്കായ് ഞാന് മാറ്റി വെച്ചത് എന്റെ ജീവിതമായിരുന്നു ഇഷ്ടമാണെന്ന് കാതില് പറഞ്ഞപ്പോഴെല്ലാം നിന്റെ ��കയ്യില് തന്നത് എന്റെ ജീവനായിരുന്നു

#ആരെയും അമിതമായി നമ്മുടേതെന്നു  ആശിക്കരുത്..... 
എന്തെന്നാൽ  അവരും  അങ്ങനെ  ഇപ്പോഴും ചിന്തിക്കുമെന്നു  എന്താ ഉറപ്പ്‌?  എല്ലാം
മൂടുപടങ്ങളാണ്  ഇവിടെ
സത്യങ്ങൾ വിരളമാകാം....

മലയാളം status (പ്രണയം 7)

# സ്വന്തമാക്കാൻ പറ്റുന്നതിനോട് മാത്രം തോന്നുന്ന വികാരമല്ല സ്നേഹം ശരിക്കും സ്നേഹമാണങ്കിൽ നഷ്ടപെട്ടു കഴിഞ്ഞാലും സ്നേഹിക്കും.....

#സ്നേഹം തട്ടിപ്പറിച്ച് വാങ്ങാന്‍ പറ്റുന്നതല്ല.
അത് മനസ്സില്‍ അറിഞ്ഞുണ്ടാവേണ്ടതാണ്!
അതിനു സൌന്ദര്യത്തേക്കാള്‍ നല്ലത്
സ്വഭാവഗുണമാണ്..

#നല്ലൊരു ജോലി ഉണ്ടെങ്കിൽ വീട്ടിൽ പോയി അവളെ വിളിച്ചിറക്കിക്കൊണ്ടു വരാമായിരുന്നു. ..
വിളിച്ചാൽ വരുമൊന്ന് അവളോടൊന്നു ചോദിച്ചു നോക്കട്ടെ.. ��

# നാളെ ഞാനെന്റെ വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കാൻ... ഇന്നു ഞാനെന്റെ തോൽവികൾ എണ്ണി എണ്ണി ആസ്വദിക്കുകയാണ്...��

# അങ്ങനെ ഞാനും ശശി ആയി ..

അവൾ പോയി... എന്നെ വിട്ടു പോയി...
അതും സ്നേഹിച്ചു കൊതിപ്പിച്ചു പോയി ..
ഒരു പാട് ആശിപ്പിച്ചിട്ടു പോയി....����

മൗനം

മൗനം
_____

ഒരു മൗനത്തിന്റെ സ്വരമുയരുന്നുണ്ട്..!

നിശബ്ദതയുടെ മൂടുപടം മാറ്റിയെന്നിലേക്കൊഴുകിയ
നഷ്ടങ്ങളുടെ താളമാകാം...?

ഓർമയുടെ ഒറ്റമുറിയിരുട്ടിൽ ഞാൻ കുഴിച്ചു മൂടിയ ആഗ്രഹങ്ങളുടെ
വികാര ഞരക്കങ്ങളുമാകാം..?

ഒഴുകിയെത്താൻ കഴിയാതെ പോയ മോഹങ്ങളിലെ വർണ്ണങ്ങൾ പേമാരിയായി ഒഴുകുന്നതുമാകാം..?

നഷ്ട സ്വപ്നങ്ങളുടെ സ്ഥിരതയെന്നിൽ
മായാതെ
തെളിഞ്ഞു നിന്നലറുന്നതുമാകാം..?

എന്തുമാകട്ടെ...!

പുലഭ്യം പറയുന്ന
ഞാനെന്ന ഭ്രാന്തന്‍റ്റെ
വികാരം പൂണ്ട മനസിന്റെ വിതുമ്പലുകൾ നിലക്കാതെ അലറുമ്പോൾ മൗനത്തിനു പോലും വെടിയേണ്ടി വരുന്നു
നിശബ്ദതയുടെ തേങ്ങലുകൾ....

ചുംബനം

ചുംബനം..
-------

ഉപ്പിന്റെ രുചിയുള്ള
പച്ചമാംസത്തിന്റെ
പച്ചക്കു തിന്നലാണ്
എനിക്കു നിന്റെ ചുബനങ്ങൾ.

പൊടിയുന്ന രക്തരേണുക്കളിലൂടെ
എന്റെ തുപ്പുനീർ
നിന്റെ പച്ചമാംസങ്ങൾ കടന്ന്
ഹ്യദയത്തിലെത്തുമ്പോൾ

എന്റെ ചുബനം
എന്റെ പ്രണയമാകുന്നു,
എന്റെ പ്രണയം നിന്റെ ഹ്യദയവും....

കല്ലുപ്പ് പരലുകൾ

*കല്ലുപ്പ് പരലുകൾ*

നമ്മൾ പ്രണയിക്കാൻ മറന്നു പോയവർ....
ക്ഷണികജീവിതാവേഗങ്ങളിൽ
പ്രണയാനടനമാടുവോർ....
വേഗജീവിതക്കെട്ടുകളിൽ ഉഷ്ണപ്രവാഹമാം തൃഷ്ണകൾ
ആർത്തലച്ചെത്തി കൊടുമ്പിരി കൊള്ളവേ...
മേലൊട്ടി രതിനർത്തനങ്ങളിൽ
നീർവറ്റി കേവലം പരലുകളായി തീർന്നവർ....
പ്രണയം വറ്റിയുറഞ്ഞ രതിയുടെ
രണ്ടു കല്ലുപ്പ് പരലുകൾ നമ്മൾ..

പറയാൻ ബാക്കിവെച്ചത്

*പറയാൻ ബാക്കിവെച്ചത്*

അപൂർണ്ണമായ വാക്കുകൾ അലയുന്നുണ്ടിവിടെ,
സഞ്ചാരിയുടെ പാദങ്ങളിലെ  തഴമ്പുകളിൽ..
ഉന്മാദിയുടെ തളക്കപ്പെട്ട ചങ്ങല കണ്ണികളിൽ..
എഴുതി തീരാത്ത തൂലിക തുമ്പുകളിൽ..
വർണ്ണിച്ചിട്ടും തീരാത്ത പ്രണയ തുടിപ്പുകളിൽ..
ചുവന്ന തെരുവുകളിലെ  ഒതുക്കിപ്പിടിച്ച കിതപ്പുകളിൽ ..
കിതപ്പുകൾ ശേഷിപ്പിച്ച ഉദരത്തിലെ മിടിപ്പുകളിൽ..
കുപ്പത്തൊട്ടിയിലെ തേങ്ങലുകളിൽ..
ഇരുമ്പഴികൾക്കപ്പുറം നെഞ്ചിൽ മുദ്ര കുത്തപ്പെട്ട കറുത്ത അക്കങ്ങളിൽ..
വൃദ്ധ സദനങ്ങളിലെ  ദീർഘനിശ്വാസങ്ങളിൽ..
മൗനം അടയിരിക്കുന്ന ചുടലക്കാടുകളിൽ..
പറഞ്ഞിട്ടും അപൂർണ്ണമായ കുറെ വാക്കുകൾ അലയുന്നുണ്ടിവിടെ....

Sunday 13 November 2016

നിന്നിലെ എന്നെ...

നിന്നിലെ എന്നെ ....
- - - - - - - -

നിന്നിലെ എന്നെ നീ തിരയാതിരിക്കുക  
കാരണം
വാക്കുകൾക്കിടയിലെ
കഴുമരത്തിൽ പലകുറിയായ്
ഞാൻ
തൂക്കിലേറ്റപ്പെട്ടിരിക്കുന്നു..

മിഥ്യയിലേക്കുള്ള കവാടത്തിന്റെ
താക്കോൽ സൂക്ഷിപ്പുകാരൻ
ആണ് കാലം
കറുത്ത മുഖംമൂടി അണിഞ്ഞെത്തിയ
മരണമായി ഞാനും
സൂചികളില്ലാത്ത ഘടികാരത്തിൽ
നിമിഷങ്ങൾ അളക്കുന്ന
ഓർമകളായി നീയും ..

ചിലന്തിവലയിൽ കുരുങ്ങിയ
കണ്ണുകൾ നിശ്ചലം ആയി
ഇരുട്ടാണ്‌ നിന്റെ മുഖം..
പുതിയ മാർഗങ്ങൾ തേടി
ഒടുവിൽ
ഭൂതകാലത്തിന്റെ നിഴലിൽ
ശയിക്കുന്ന സഞ്ചാരികൾ.....

ഇലകളായി പൊഴിയുന്ന ശിശിരം
പൂക്കളായി വിടരുന്ന വസന്തം,
നെരിപ്പോടിൽ നിന്ന്ഉയരുന്ന
താപം
നിന്റെ ഉടലിനെ പുണരുമ്പോൾ
ജാലകത്തിനപ്പുറം പെയ്യുന്ന
മഞ്ഞിൽ മറയുന്ന
നിന്റെ സ്വപ്നം ആകുന്നു ഞാൻ......

നീയും ഞാനും

*നീയും ഞാനും*
ππππππππππππππ

നിന്റെ കണ്ണിന്റെ ആഴങ്ങളിൽ ആകാശ നീലിമ കാണണം
നിന്റെ ഹൃദയത്തിൽ കടലിന്റെ ആഴം തിരക്കണം
നിന്റെ മൊഴികളിൽ നിന്ന് വിറുങ്ങലിച്ച
സ്നേഹത്തിന്റെ പദങ്ങൾ തേടണം
നിന്റെ മുടിയിഴകളിൽ
കാറ്റിന്റെ ഗതി തേടണം
നീ നടന്ന പാതകളിലെ
പൂഴിയുടെ ഗന്ധം നുകരണം
നിന്റെ നിശ്വാസങ്ങളിൽ എന്റെ പ്രണയം നിറയ്ക്കണം
നിന്റെ നഗ്നതയിൽ
പുതിയ പിറവികൾ തേടണം
നിന്റെ നഖക്ഷതമേറ്റ
നീറ്റലിൽ നിർവൃതി കൊള്ളണം
പൂർണത പിറക്കാത്ത പിറവിയുടെ നിരാശകളിൽ ഊളിയിടണം
നീയും ഞാനും ഒന്നെന്ന വാക്കിന്റെ അവശിഷ്ടങ്ങൾ ബാക്കിവച്ചിട്ട്
കാലത്തിന്റെ അതിരുകളില്ലായ്മയിലേക്കു മറയണം

മറവി..

മറവി..
======
ഒരു തിരശീലക്ക് അപ്പുറമിരുന്നാണ് നമ്മൾ
മറവിയെ കുറിച്ചോർത്തത്..!

അവൾ വാചലയായത്
എത്ര ഓർക്കാൻ ശ്രമിച്ചിട്ടും
വ്യക്തമാകാത്ത എന്റെ   മുഖത്തെ കുറിച്ചായിരുന്നു..

ഞാൻ പറഞ്ഞത്
എത്ര മറക്കാൻ ശ്രമിച്ചിട്ടും
മനസ്സിൽ നിന്നും മായത്ത
അവളുടെ  ഓര്‍മ്മകളെ കുറിച്ചും.!
                     

Wednesday 9 November 2016

പറയാൻ ഉള്ളത്

*പറയാൻ ഉള്ളത്*

നീ നിന്റെ ഹൃദയം എന്നോട് തുറന്നപ്പോളെല്ലാം എന്റെ മനസ്സിൽ എന്റെ ദാരിദ്ര്യങ്ങളായിരുന്നു സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞു ഇരുണ്ടു പോയ മുഖമുള്ള
ഒരമ്മ കരിപുരണ്ട പാത്രങ്ങളിൽ എന്തോ തിരയുന്നുണ്ടായിരുന്നു...
നീ പ്രണയം പറഞ്ഞപ്പോളെല്ലാം
മനസ്സിൽ പൂത്തതു ചുവന്ന പൂക്കളല്ല
എന്നെ ഞാനാക്കാൻ വിയർപ്പാറ്റിയ
അച്ഛന്റെ ചുമച്ചു തുപ്പിയ ചോരപ്പാടുകളാണ്
നിറമുള്ള നിന്റെ കനവുകൾ ഞാൻ കേട്ടില്ലെന്നു നടിച്ചത്
ഇരട്ടമുറിയുള്ള വാടകവീട്ടിൽ
താലി സ്വപ്നം കണ്ടു മുരടിച്ചു പോയ ഒരു മനസ്സവിടെ വിറങ്ങലിച്ചു
കിടപ്പുള്ളതുകൊണ്ടാണ്..
നിന്റെ വിളികൾക്കു കാത് കൊട്ടിയടച്ചത് എന്റെ നിസ്സഹായതയാണ്....
ഇനി ഒരു വാക്കേ ഉളളൂ പറയുവാൻ
കണ്ണീരിൽ ചാലിച്ച ഒരു മാപ്പ്...
ഒരു വാക്ക് കൊണ്ട് പോലും മോഹം തരാൻ കഴിയാത്തതിന്..
ഒരു നോക്കിൽ പോലും..
സ്നേഹം കാട്ടാത്തതിന്...
എന്റെ. ..വിധിയുടെ..കൈകളിൽ...ഞാൻ ഒതുങ്ങട്ടെ....മാപ്പ്

Tuesday 8 November 2016

പ്രണയം

പ്രണയം .
********
വെളിച്ചം കുടിച്ച് മരിച്ച
ഇയ്യലുകളുടെ ചിറകിൽ
പ്രണയമെഴുതുമ്പോൾ
അക്ഷരങ്ങൾക്ക്
ഭാരമില്ലായിരുന്നു..!

മരണമെന്ന് ഞാൻ
കവിതയെഴുതുമ്പോൾ
കാലമേ..!
ജീവിതമെന്ന് നീ തിരുത്തരുത്..!
                     

മരണം

         മരണം

കണ്ണാടിയില് എനിക്ക് പിന്നിലായ്
അവന് കൈകൊട്ടി ചിരിക്കുന്നു
കൈകള് നീട്ടുന്നു…
എന്റെ ദൂരയാത്രക്കായ്
എന്നെയും കാത്തിരിക്കുന്നു
കണ്ണാടികള് ഒരുപാട്,
വീണ്ടും വീണ്ടും
പലതും മാറി മാറി നോക്കി
മരണം;
അവന് മാത്രം പിന്മാറുന്നില്ല
എപ്പോഴും എന്നോടുകൂടെയുണ്ട്
എന്റെ ഓരോ വാക്കിലും നോക്കിലും
ഞാന് തിരിച്ചറിയുന്ന
എന്റെ (ഏക) ശത്രു.
(അതോ മിത്രമോ?)
കാലനില്ലാത്ത കാലം ,
വഴിയില് നിഴല് പോലും മടിക്കുന്നു
എന്നിട്ടും അവന്…
അവനെന്നെ പിരിയുന്നില്ല
പുകയിലോളിച്ച ശ്വാസകോശവും
കരളലിയിക്കുന്ന കാളകൂടവും
മനം മയക്കുന്ന മദിരാക്ഷി
നിനക്കുള്ള വാതില് തുറന്നോ,
അതോ നിന്റെ സ്പര്ശനം ഞാനുമാഗ്രഹിച്ചോ ?
മരണം;
ആരോ ജനനത്തിലോളിപ്പിച്ച
നിസ്സഹായവസ്ഥ
ജനിച്ചവരെല്ലാം മരിക്കുന്നു,
പലരും ജനിക്കും മുമ്പെയും.
മരണം ഉത്തരമില്ലാത്ത ചോദ്യമാണോ
അതോ എല്ലാ പ്രശ്നത്തിന്റെയും
അവസാന ഉത്തരമോ?
മരണമാണോ ജീവിതത്തിന്റെ അവസാനം
അതോ മറ്റെവിടെയോ കാത്തിരിക്കുന്ന
ജീവന്റെ ആരംഭമോ?
അല്ല;ഇതിനെല്ലാമപ്പുറത്ത് എന്തോ
ആരാലും തിരിച്ചറിയാനാകാത്ത
നശ്വരമായ എല്ലാത്തിന്റെയും
അനിര്വചനീയമായ തിരശ്ശീല
നാളെ എനിക്കും സംഭവിക്കാവുന്ന
മറ്റുള്ളവരെപ്പോലെ
ഞാനും നടപ്പിലാക്കേണ്ട
ജീവിതത്തിന്റെ ക്രൂരമായ യാഥാര്ത്ഥ്യം
എന്റെ മരണം ;
അതെന്നേ കുറിക്കപ്പെട്ടുകഴിഞ്ഞു
അന്ത്യയാത്രയുടെ ഈ യാമാങ്ങളിലെവിടെയും
ഞാനേകനാണ്, വരുമ്പോഴുമതെ
പിന്നിട്ട പാതകളിലെവിടെയും എനിക്ക് ദുഖഭാരമില്ല
എന്റെ മോഹങ്ങള്, ഞാനതറിയുന്നുമില്ല.
എന്റെ സ്വപ്നവും മരണവും
പരസ്പരം കല്ലെറിഞ്ഞു
ആരുമാരും തോറ്റില്ല,ജയിച്ചതുമില്ല
എന്റെ സ്വപ്നം ;
അതായിരുന്നു-എന്റെ മരണം
എനിക്കിതില് നിന്നും മോചനം വേണ്ട
ഈ പാനപാത്രം എന്നില്നിന്ന് അകറ്റരുതെ
ലഹരിപിടിക്കുന്ന സോമരസം ,
ഈ വിഷവീന്ജ് അതെന്നെ ഉന്മത്തനാക്കുന്നു
ഞാനിതാസ്വദിക്കുന്നു ;ആഘോഷിക്കുന്നു
ഓരോ യാമവും
ആടിത്തകര്ക്കുന്ന
എന്റെ മരണം ;മരണാനന്തരം
ആടി തീര്ത്ത ,ആടാന് മറന്ന
ബോധപൂര്വം മറച്ചുവെച്ച
എല്ലാ ജീവിത നാടകങ്ങള്ടെയും
പിന്നിലെ തിരശ്ശീല ;അതിവിടെ താഴുമോ?

Sunday 6 November 2016

ആത്മകഥ

*ആത്മകഥ*

ദൂരെ കറുത്ത ആകാശത്തിന്റെ
അദൃശ്യമായ പ്രതലത്തിലൊരു നക്ഷത്രമനമുണ്ട് ...

പകലിന്റെ ഒളിസങ്കേതത്തിൽ നിന്ന്
രാത്രിയിൽ പുറത്തിറങ്ങിയത്...

കണ്ണുകൾ മൂടിയിരുന്നാൽ  കേൾക്കാം...
നക്ഷത്രമനത്തിന്റെ മൊഴി...

ഇന്നലെയൊരശുഭമുഹൂർത്തത്തിൽ കുറഞ്ഞ തിളക്കത്തെക്കുറിച്ച്...

ജനിച്ചു...
ശോണമായി...
തിളങ്ങി...
കൊതിയുണർത്തി....

പിന്നെയെരിഞ്ഞു നീലയായി... ഒടുവിലൊരു കറുത്ത ദ്വാരമായി മാറിയ
മരണത്തിലേക്കുള്ള എരിച്ചിലിന്റെ കഥ...

കഥാവശേഷന്റെ ആത്മകഥ !

കുമ്പസാരം

കുമ്പസാരം
......................
വീണ്ടും പിഴ.
ആവർത്തിക്കപ്പെടുന്ന
ഇടവഴികളിലെ
ചുംബനത്തിൽ നിന്ന്,
കണ്ണെറിഞ്ഞ
കാമത്തിൽ നിന്ന്,
ഉത്സവ തിമർപ്പാടിയ
രതി വിസ്മയത്തിൽ നിന്ന്.

പിഴ വീണ്ടും.
നഗ്നതയെ വിൽപനക്ക്
വെച്ചവന്റെ കീശയിൽ
കുമിഞ്ഞ നോട്ട് കെട്ടിൽ,

നീല രാത്രികൾ
പായ വിരിച്ചൊരുക്കിയ
പെണ്ണുടലിൽ
പരതി നടന്ന കൈകളിൽ,

പിഴ തന്നെയാണ്
പ്രണയത്തെ
വിശ്വസിച്ചവൾക്ക്
കാമദേവനെ
വരം കൊടുത്ത പിഴ,

സഹോദരനെന്ന്
ആണയിട്ടവൻ
ജട്ടിക്കുള്ളിൽ ഇട്ട
കൈ പിഴ.

കുമ്പസരിക്കണം,
വീണ്ടും ആവർത്തിക്കപ്പെടാൻ
പുതു മനുഷ്യനായി
പുതു പിഴകൾ.