Tuesday 15 November 2016

കല്ലുപ്പ് പരലുകൾ

*കല്ലുപ്പ് പരലുകൾ*

നമ്മൾ പ്രണയിക്കാൻ മറന്നു പോയവർ....
ക്ഷണികജീവിതാവേഗങ്ങളിൽ
പ്രണയാനടനമാടുവോർ....
വേഗജീവിതക്കെട്ടുകളിൽ ഉഷ്ണപ്രവാഹമാം തൃഷ്ണകൾ
ആർത്തലച്ചെത്തി കൊടുമ്പിരി കൊള്ളവേ...
മേലൊട്ടി രതിനർത്തനങ്ങളിൽ
നീർവറ്റി കേവലം പരലുകളായി തീർന്നവർ....
പ്രണയം വറ്റിയുറഞ്ഞ രതിയുടെ
രണ്ടു കല്ലുപ്പ് പരലുകൾ നമ്മൾ..

No comments:

Post a Comment