Friday 4 November 2016

മറുകുറിപ്പ്

മറുകുറിപ്പ്...
************
നീ എഴുതിനിറച്ച വരികള്‍ക്ക്
പകരംക്കുറിച്ചതൊക്കെയും
എന്റെ മോഹങ്ങളായിരുന്നൂ..!

നിനക്കും,എനിക്കും
ഇടയിലുള്ള നിശബ്ദമായ
നിമിഷങ്ങളില്‍
ഞാനൊരു കൈയ്യൊപ്പ്
ചാര്‍ത്താറുണ്ട്...!

നമ്മുക്കിടയില്‍ എപ്പോഴൊ
മറന്നുപോയ ഓരോര്‍മ്മയുടെ
മുറിവായി ഞാന്‍ നിനക്ക്
മുന്നിലുണ്ട്..!

ചില അടയാളങ്ങള്‍ക്ക്
പിന്നിലെ മുറിവുകളെ
എനിക്ക് രേഖപ്പെടുത്തിയേ
മതിയാകൂ...!

നിന്നില്‍ ഞാന്‍
കുറിച്ചിട്ട ഓരോ വരികളും
പറയാതെ പോയ പ്രണയത്തിന്റെ
വിതുമ്പലുകളുണ്ടായിരുന്നു...
                                        

No comments:

Post a Comment