Wednesday 2 November 2016

എന്റെ പ്രണയം

*എന്റെ പ്രണയം*

പുലരിയിൽ പച്ച  ഇലകളിൽനിന്നും
ഉതിർന്നു വീഴും മഞ്ഞുത്തുള്ളിയോടല്ല

തഴുകി തലോടി അലതല്ലി പിരിയും
തിരമാലകളോടും അല്ല

പാതിരാവിൽ ചിരിതൂകി നിൽക്കും
നിലവിനോടും അല്ല

കണ്ണിനു കുളിർമയായി പെയ്ത
മഴയോടും അല്ല

പൂക്കൾ തലയാട്ടി മോഹിപ്പിച്ച
വസന്തത്തിനോടും അല്ല

എന്നിലെ പ്രണയം നിന്നോടുമാത്രമെന്നു
എഴുതിവെക്കണം എനിക്ക്

No comments:

Post a Comment