Wednesday 2 November 2016

ഏക

*ഏക*

എന്റെ കൈവിരലുകളുടെ കൃത്യത നഷ്ടമായിരിക്കുന്നു...

എന്റെ ചലനങ്ങളുടെ ചടുലതയ്ക്ക് തളർച്ച തോന്നിയിരിക്കുന്നു...

നാവു കുഴയുകയും ദൃശ്യങ്ങൾക്ക് മങ്ങലേൽക്കുകയും ചെയ്തിരിക്കുന്നു...

ഇന്നിതാ ഞാൻ സ്നേഹവളമിട്ട് വളർത്തിയ മാകന്ദത്തൈകൾ
തണൽ തരാതായിരിക്കുന്നു...

ഈ ഒറ്റമുറിയിൽ ഞാൻ ഏകയായിരിക്കുന്നു...

വൃദ്ധയായിരിക്കുന്നു!

No comments:

Post a Comment