Sunday 6 November 2016

കുമ്പസാരം

കുമ്പസാരം
......................
വീണ്ടും പിഴ.
ആവർത്തിക്കപ്പെടുന്ന
ഇടവഴികളിലെ
ചുംബനത്തിൽ നിന്ന്,
കണ്ണെറിഞ്ഞ
കാമത്തിൽ നിന്ന്,
ഉത്സവ തിമർപ്പാടിയ
രതി വിസ്മയത്തിൽ നിന്ന്.

പിഴ വീണ്ടും.
നഗ്നതയെ വിൽപനക്ക്
വെച്ചവന്റെ കീശയിൽ
കുമിഞ്ഞ നോട്ട് കെട്ടിൽ,

നീല രാത്രികൾ
പായ വിരിച്ചൊരുക്കിയ
പെണ്ണുടലിൽ
പരതി നടന്ന കൈകളിൽ,

പിഴ തന്നെയാണ്
പ്രണയത്തെ
വിശ്വസിച്ചവൾക്ക്
കാമദേവനെ
വരം കൊടുത്ത പിഴ,

സഹോദരനെന്ന്
ആണയിട്ടവൻ
ജട്ടിക്കുള്ളിൽ ഇട്ട
കൈ പിഴ.

കുമ്പസരിക്കണം,
വീണ്ടും ആവർത്തിക്കപ്പെടാൻ
പുതു മനുഷ്യനായി
പുതു പിഴകൾ.

No comments:

Post a Comment