Thursday 3 November 2016

അവിരാമം

          #അവിരാമം                               ഇത്രമാത്രമല്ലിതൊന്നും ചൊല്ലിതത്രയും  പോരെനിക്ക്.        മാത്രകൾ നീട്ടുന്ന മാന്ത്രിക വിദ്യകൾ ഓർത്തുകൊണ്ടെന്റെ നേർത്ത നാദം.      ഓർക്കാപ്പുറത്തു നിൻ വാർത്തകൾ തീർത്തൊരു വിഭ്രമത്തിൽ തീർത്തും ഞാനൊരു തീർത്ഥമായി.      ഒറ്റക്കുതിപ്പിന്റെയപ്പുറത്തും മുറ്റിയ ചുറ്റികത്തുമ്പത്തും ഒറ്റയ്ക്കൊറ്റയ്ക്കായിരങ്ങൾ ഒറ്റുകൊടുത്തതിൽ പിന്നെയൊട്ടു - മിറ്റിറ്റു വീഴുന്ന തുള്ളികളും ചെറ്റ പുതച്ചൊരാ പാതകളും .....                    ഇത്രമാത്രമല്ലിതൊന്നും ചൊല്ലിതത്രയും പോരെനിക്ക്.         മാത്രകൾ നീട്ടുന്ന മാന്ത്രിക വിദ്യകൾ ഓർത്തുകൊണ്ടെന്റെ നേർത്ത നാദം.

No comments:

Post a Comment