Wednesday 2 November 2016

പ്രണയിനി

-- രക്തസാക്ഷിയുടെ പ്രണയിനി --
-------------------------❤
കോളേജിലെ ആദ്യ ദിനമായിരുന്നു അന്ന്. അടച്ചു പൂട്ടിയ ജയിലറകൾ എന്നു തോന്നിച്ച കോൺവെന്റ് സ്ക്കൂളിലെ പ്ലസ് റ്റൂ ജീവിതത്തിൽ നിന്ന് മോചനം നേടിയ ഞാൻ സ്വതന്ത്രമായൊരു ആകാശം തേടി നടന്നു. ബസിലെ തിരക്കും, ബസിലെആ അലവലാതി ക്ലിനറുടെ ചോര കുടിക്കുന്ന നോട്ടവും അന്നെനിക്ക് അസ്വസ്ഥത ഉണ്ടാക്കിയില്ല.
പുതിയ കോളേജ് എങ്ങനെയായിരിക്ക
ും എന്ന ചിന്തകൾ മാത്രമായിരുന്നു മനസിൽ. ബസിറങ്ങി കോളേജിലേക്കു നടക്കുമ്പോൾ റോഡരികിൽ നിറയെ തോരണങ്ങളും പോസ്റ്റുകളും, ഫ്ലക്സ് കളും, എഴുത്ത് ബാന റുകളും നിറഞ്ഞു കണ്ടു. ചുവപ്പും, പച്ചയും, നീലയും, കാവിയും നിറങ്ങൾ കണ്ണിൽ മാറി മാറി ഉടക്കി കൊണ്ടിരുന്നു. അതിൽ ചുവപ്പ് നിറത്തിലുള്ള തുണിയിൽ വെള്ള കൊണ്ട് എഴുതിയ ബോഡുകൾ എന്നെ വല്ലാതെ ആകർഷിച്ചു.അതിലെ വൃത്തിയുള്ള കൈയക്ഷരം, മനോഹരമായ ചിത്രങ്ങൾ.. ഞാൻ മനസിൽ പറഞ്ഞു സഖാവേ നന്നായിട്ടുണ്ട്. കേളേജ് കവാടത്തിനടുത്ത് എത്തിയപ്പോഴെക്കും. സീനിയർ പാർട്ടി ചേട്ടൻന്മാരുടെ തിരക്ക്. എല്ലാവരും എന്നെ വന്നു പൊതിഞ്ഞു കൊണ്ടിരുന്നു. കാവിയും, പച്ചയും, ചുവപ്പും, നീലയും നിറമുള്ള കടലാസു കഷ്ണങ്ങൾ അവരെനിക്കു നേരെ നീട്ടി. ഞാൻ അതെല്ലാം ഒരു ചിരിയോടും പുതുമയോടും കൂടി വാങ്ങി സൂക്ഷിച്ചു.കോളേ
ജ് കവാടം ചുവന്നു കാണപ്പെട്ടു. ചേങ്കോട്ടയിലേക്കു സ്വാഗതം, നാവഗതർക്കു സ്വാഗതം. എന്നൊക്കെ എഴുതി വെച്ചിരുന്ന കവാടം. ചേങ്കോട്ടയോ??. ശരി ആയിക്കോട്ടേ... ഞാൻ ആ കലാലയം കണ്ട് ഒന്ന് അന്തം വിട്ടു.ഇതില്ലെന്റ ക്ലാസ് കണ്ടു പിടിക്കാൻ ഞാനിതിരി ബുദ്ധിമുട്ടേടി വരുമല്ലോ. എന്നോർത്ത് വായും പൊളിച്ചു നിൽക്കുമ്പോഴാണ് സഖാവേ നിന്നെ ഞാനാദ്യമായി കാണുന്നത്. എന്റെ നിൽപ്പ് കണ്ടപ്പോൾ നീ ചിരിച്ചു കൊണ്ട് എന്റെയടുത്തു വന്നു. "എന്താണീ നോക്കുന്നത്??? " .നല്ലൊരു ഉറച്ച ശബ്ദം. അന്നു നിന്റെ ആ ശബ്ദം എനിക്കു വളരെ ആകർഷകമായി തോന്നി. ഞാൻ ശബ്ദം താത്തി പറഞ്ഞു. "ഫസ്റ്റ് ഇയർ ഇലക്ട്രോണിക്സ്??" കൈ ചൂണ്ടി നീ കാണിച്ചു തന്നു." നേരെ പോയി വലത്തോട്ട്. പടികേറി ചെന്ന് കാണുന്ന നാലാമത്തെത്.തനിക്കിവിടെ എന്താവശ്യം ഉണ്ടെങ്കിലും, പ്രശ്നങ്ങൾ ഉണ്ടെങ്കിലും എന്നോട് പറയാൻ മടിക്കരുത്.ഞാൻ അജയ്." ഇതു പറഞ്ഞു തീർന്നപ്പോഴെക്കും ബാലുവേട്ടൻ വന്ന് അവനെ വിളിച്ചു കൊണ്ടു പോയി. ഞാൻ ക്ലാസിൽ കേറിയിരുന്നു.പുതിയ കൂട്ടുകാർ ആര്യ, ഫാത്തിമ, പൂർണിമ, ജൂലിയ.രണ്ടു മൂന്നു ദിവസങ്ങളായി എന്റെ സഖാവിനെ മാത്രം ആ വഴിക്കൊന്നും കണ്ടില്ല. കോളേജിലും കണ്ടില്ല. ഞാനും പിന്നെ അതു മറന്നു. സെക്കന്റി യിൽ ചേച്ചിമാരുടെ പഴയ ബുക്ക് വാങ്ങാൻ പോയപ്പോൾ. അവിടെ പറയുന്നത് കേട്ടു." അജയ് ടെ അച്ഛൻ മരിച്ചു. അവനാക്കെ ഉണ്ടായിരുന്നത് അച്ഛൻ മാത്രല്ലേ. ഇനി അവന് ആരുണ്ട്. അമ്മ പണ്ടേ പോയി. ബന്ധുക്കൾ ഇളതും ഇല്ലാത്തതും ഒരു പോലെയാ. ഞാൻ പോയി കണ്ടിരുന്നു. പാവം...." അവനായിരിക്കല്ലെ എന്ന് പ്രാർഥിച്ച് ബുക്കും വാങ്ങി ക്ലാസിലേക്ക് നടന്നു. അടുത്ത ദിവസം. സ്വാഗത പ്രകടനങ്ങൾക്കു വേണ്ടി മാറ്റി വെക്കപ്പെട്ട പോലെ തോന്നി.ഇന്ത്യൻ വിപ്ലവ വിദ്യാർഥി പ്രസ്താനത്തിന്റ
െ ജില്ലാ കമ്മറ്റിയഗം കോളേജ് യൂണിറ്റ് സെക്രട്ടറി എന്ന് പറഞ്ഞ് സ്വയം പരിച്ചയപ്പെടുത്തി. അവൻ ക്ലാസിൽ ക്യാംപയിനിങ്ങ് തുടങ്ങി. അവന്റെ ആ നീല ചെക് ഷർട്ട് നരച്ചിരുന്നു. ഒരു പഴയ മു ണ്ടാണ് അവൻ ധരിച്ചിരുന്നത്.ഞാനടക്കമുള്ള പെൺകുട്ടികൾ അവന്റെ സംസാരത്തിൽ ലയിച്ചിരികുന്നതായി ഞാൻ കണ്ടു. ആ ക്ലാസ് മുറി മുഴുവൻ അവന്റെ വാക്കുകളുടെ അധീനതയിൽ.പ്രസംഗം അവസാനിച്ച് മുദ്രാവാക്യ മുഖരത്തിമായ ക്ലാസ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അവൻ എന്നെ നോക്കി ഒന്നു ചിരിച്ചു. പക്ഷേ ആ ചിരിയിൽ ഒരു മൂടലുണ്ടായിരുന്നു. അടുത്തിരുന്ന ജൂലി എന്നോട്ടു പറഞ്ഞു. "അജയേട്ടന്റെ അച്ഛൻ മൂന്ന് ദിവസം മുൻപ് മരിച്ചു. എന്റെ വീടിനടുത്താണ് ആളുടെ താമസം. പാവം..." ഞാൻ അവനെ പറ്റി കൂടുതൽ അവളോടു ചോദിച്ചു. ഒരു ചെറിയ വാടക വീട്ടിലാണ് താമസം എന്നും.പഠിപ്പു കഴിഞ്ഞ് കിട്ടുന്ന സമയം പണിക്ക് പോയിട്ടാണ് അവൻ വയ്യാത്ത അച്ഛനെ നോക്കിയിരുന്നത്. അതിനിടെ പാർട്ടി പ്രവർത്തനവും കൊണ്ടു പോകുന്നു. എനിക്കവനിൽ അന്ന് തോന്നിയത് ദയയായിരുന്നില്ല. വലിയ ബഹുമാനമായിരുന്ന
ു.. അന്ന് ഉച്ഛക്ക് ചോറുണ്ണാനായി കൈ കഴുകൻ പുറത്തിറങ്ങിയപ്പോൾ. അവനാ ഗുൽമോഹർ ചുവട്ടിൽ ഒറ്റക്കിരിക്കുക
യായിരുന്നു.ഞാൻ വന്ന പോലെ തന്നെ തിരിച്ച് ക്ലാസിൽ പോയി. എന്റെ ചോറ്റു പാത്രം എടുത്ത് അവന്റെ അടുത്തേക്കു നടന്നു. എങ്ങോട്ടാണ് എന്ന് ചോദിച്ച കൂട്ടക്കാരി ക്കളോട് "ഞാനിപ്പോൾ വരാം നിങ്ങൾ കഴിച്ചോളു.. " എന്ന് മാത്രം ഞാൻ പറഞ്ഞു. അനുവാദം ചോദിച്ചില്ല. അവൻ എന്തു വിചാരിക്കും എന്നും ആലോചിച്ചില്ല.ഞാ
ൻ അവന്റെ അടുത്തിരുന്നു. നിറഞ്ഞു ചുവന്ന ആ കണ്ണുകൾ ഒറ്റ നോട്ടത്തിൽ എന്റെ ഹൃദയത്തിലേക്ക് തറഞ്ഞിറങ്ങുന്നതു പോലെ തോന്നി. അവന്റെ കണ്ണിന്റെ ആ ചുവപ്പിൽ ഞാൻ അലിഞ്ഞിലതാക്കുന
്നതായി തോന്നി. അവനോട് സംസാരിക്കാൻ എനിക്കെന്തോ ഭയം തോന്നി. പിന്നീട് മനസിലായി അത് ഭയമല്ല ഒരു തരം പരിഭ്രമമാണ് എന്ന്. ദൈര്യം സംഭരിച്ച് ഞാൻ അവനോടു പറഞ്ഞു "സഖാവേ ഇങ്ങനെ ഭക്ഷണം കഴിക്കാതിരുന്നാൽ ഒരു മുദ്രാവാക്യം വിളിക്കാനുള്ള ആരോഗ്യം കൂടിയുണ്ടാക്കില്ലാട്ടോ.." അവൻ മുഖത്ത് ഒരു ചെറു പുഞ്ചിരി പടർത്താൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു. " ഞാൻ കഴിച്ചതാണ്." ഞാൻ ആ കണ്ണുകളിലേക്കു നോക്കി പറഞ്ഞു. "നിങ്ങൾ കമ്യൂണിസ്റ്റുകാർക്ക് തല്ലുണ്ടാക്കാനു
ം മുദ്രവാക്യം വിളിക്കാനും ഒക്കെ എളുപ്പം കഴിയും എങ്കിലും നുണ പറയാൻ അറിയില്ലട്ടോ..." അവൻ ഇപ്രവശ്യം ഒന്നു പുഞ്ചിരിച്ചു. "എനിക്കു വിശപ്പില്ല.ഞാൻ കഴിച്ചാലും കഴിച്ചില്ലെങ്കിലും തനിക്കെന്താണ്. തനിക്കെനെ നല്ലവണം അറിയുക കൂടി ചെയ്യില്ല." ഞാൻ ഒരു കള്ള ചിരിയോടെ തന്നെ മറുപടി പറഞ്ഞു. "നിങ്ങളു തന്നെയല്ലേ ക്ലാസിൽ വന്നു പ്രസംഗിച്ചത് സഖാവ് എന്നാൽ മരണത്തിലും പിരിയാത്ത സുഹൃത്ത് എന്നാണ് അർഥം എന്ന്. നിങ്ങൾ ക്ലസിൽ വെച്ച് എന്നെ വിളിച്ചതും, ഞാനിപ്പോൾ നിങ്ങളെ വിളിച്ചതും സഖാവ് എന്നാണ്. ഇതിലും കൂടുതൽ നമ്മുക്കിനി പരസ്പരം അറിയണം എന്നുണ്ടോ..???. പത്രം തുറന്ന് അവനു നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു "കഴിക്ക് സഖാവേ...". ഒന്നും മിണ്ടാതെ അവനത് വാങ്ങി കഴിച്ചു. ആദ്യമായാണ് ഒരാൾ ഭക്ഷണം കഴിക്കുന്നത് കണ്ട് എന്റെ മനസു നിറയുന്നത്. കഴിച്ചു കഴിഞ്ഞ് പോകുമ്പോൾ അവൻ എന്നോടു നന്ദി പറയരുതേ എന്ന് ഞാനാഗ്രഹിച്ചിരുന്നു.­­ഞാനഗ്രഹിച്ചതു പോലെ തന്നെ അവൻ എന്നോട് നന്ദി പറഞ്ഞില്ല. ഇത്ര മാത്രം പറഞ്ഞു " ലാൽ സലാം സഖാവേ..." ഞാൻ അറിയാതെ ചിരിച്ചു പോയി. അവൻ എന്നിൽ നിന്ന് നടന്നകലുമ്പോൾ എന്റെ ഹൃദയ തുടിപ്പുകൾ ഞാൻ അടുത്തറിയുന്ന പോലെ തോന്നി. എന്റെ സന്തോഷങ്ങളെല്ലാ
ം അവന്റെയടുത്തിരിക്കുന്ന ഓരോ നിമിഷങ്ങളിലും ഒരുമിച്ചു നിറഞ്ഞു തുളുമ്പിയിരുന്നതായി ഞാൻ തിരിച്ചറിഞ്ഞു.സഖാവേ.. നിന്റെ ചുവപ്പിൽ ഇനിയുള്ള കാലം മിടിക്കാൻ എന്റെ ഹൃദയം കൊതിക്കുന്നു. സഖാവേ നിന്റെ ഇരട്ട ചങ്കിനിയെനിക്കു സ്വന്തം. ഞാൻ നിന്നെ പ്രണയക്കുന്നു. എന്റെ സഖാവേ..... പിന്നീടുള്ള നിവസങ്ങളിൽ ഞാൻ കോളേജിൽ പോയിരുന്നത് കൂടി അവനെ കാണാനായി മാത്രമായിരുന്നു.എന്റെ വാചാലതകൾ മുഴുവൻ അവനിലേക്കു വഴി മാറുന്നതായി സുഹൃത്തുകൾ ശ്രദ്ധിച്ചു തുടങ്ങി. അവരെനോടു അത് ചോദിച്ചില്ലെങ്കിലും. എനിക്കതു മനസിലായി.അവൻ അടുത്തുള്ളപ്പോൾ ചുറ്റുമുള്ളതിനെ പറ്റിയൊന്നും ഞാൻ ബോധവതിയായിരുന്ന
ില്ല. ഞാനും അവനും മാത്രമുള്ള ഒരു ചെറിയ ലോകത്തിൽ ഞാൻ അടക്കപ്പെടുന്നതായി തോന്നി.അവൻ ആദ്യമൊക്കെ എന്നിൽ നിന്നക്കന്നു മാറാൻ ശ്രമിക്കുന്നതായ
ി തോന്നി. അപ്പോഴൊക്കെ എനിക്കു ഭയകരമായി ദേഷ്യം തോന്നി. "ഈ കോളേജിൽ സുന്ദരന്മാരായ എത്രയോ പേർ എന്റെ പിന്നാലെ വാലും പൊക്കി നടക്കുന്നു. സഖാവിനു സ്വയം വലിയ സുന്ദരനാണെന്നാണോ വി ച്ചാരം???. അതോ പാടാനും,എഴുതാനും,വരക്കാനും, പ്രസംഗിക്കാനും എല്ലാം കഴിവുണ്ടെന്ന ഗർവാണോ... ഈ പറഞ്ഞതൊക്കെ ഞാനും ചെയ്യും.പോരാത്തതിന് ഞാൻ ഒരു സുന്ദരി കോത കൂടിയല്ലേ. ഇവിടെ വന്നതിനു ശേഷം എത്ര അപ്ലികൾ എനിക്കു കിട്ടീണ്ട് ന്നറിയോ.എല്ലാം ചവറ്റു കൊട്ടയിലിട്ട്. നിന്റെ പിന്നാലെ ഞാനിങ്ങനെ നടക്കുന്നതു കൊണ്ടാണോ തനിക്ക് ഒരു വിലയില്ലാത്തത്.അല്ലെങ്കിലും ഈ കമ്യൂണിസ്റ്റ് ക്കാർക്ക് കരിങ്കല്ലിന്റെ മനസാണ്. ശത്രുക്കളുടെയും പോലിസിന്റെയും തല്ല് കൊണ്ടും കൊടുത്തും നിരന്തരം പോരട്ടത്തിലല്ലേ എന്റെ സഖാവ്.സംഘടനയെ വളർത്തുന്നതിനോടൊപ്പം എന്റെ പ്രണയം കൂടി ഒന്നു വളർത്ത് സഖാവേ.. " ഇങ്ങനെയൊക്കെ കുറച്ചു നാളുകൾ അങ്ങനെ പോയി. വൈകാതെ സഖാവ് എന്നോട് അടുത്ത് തുടങ്ങി. അടുക്കള പോലും കാണാത്ത ഞാൻ അവിടം കയ്യടക്കി ഒരു പരീക്ഷണ പുരയാക്കി.ഞാൻ തിരുമാനിച്ചിരുന്നു. ഇനി എന്റെ കൈ പുണ്യമുള്ള ഉച്ചഭക്ഷണം മതി എന്റെ സഖാവിന് എന്ന്. നീ ഞാനുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് ഞാൻ നോക്കിയിരിക്കാറുണ്ട്. വൈകാതെ തന്നെ അവനിലും പ്രണയം മുട്ടിട്ടു തുടങ്ങി.ഒരു ദിവസം പോലും കണ്ടു സംസാരിക്കാതിരിക
്കാൻ പോലും കഴിയാത്ത ഒരു സൗഹൃദമായവനതിനു രൂപം കെടുത്തു. അന്ന് രാവിലെ കോളേജിൽ വന്നപ്പോൾ അറിഞ്ഞു എന്റെ സഖാവിനു ആരൊക്കെയോ ചേർന്ന് അക്രമിച്ചു എന്ന്. എന്ത് പറ്റി, ഇപ്പോൾ എങ്ങന്നെയുണ്ട് എന്നൊന്നും ആർക്കും അറിഞ്ഞു കൂടായിരുന്നു. ഞാൻ ഒരു വാടിയ പൂവു പോലെ തളർന്നിരുന്നു പോയി. എന്റെ കണ്ണുകളിൽ കണ്ണീർ തുള്ളികൾ ഉരുണ്ടു കൂടി.. ഞാൻ ആരോടും ഒന്നും പറയാതെ ഞങ്ങൾ ഇരിക്കാറുള്ള ഗുൽമോഹൽ ചുവട്ടിൽ പോയിരുന്നു. ഞാൻ അറിയാതെ തന്നെ കണ്ണു നീർ എന്റെ കവിളുകളെ നനച്ച് ഒഴുക്കി കൊണ്ടിരുന്നു. ഞാൻ പിറുപിറുത്തു." എപ്പോഴും അടിയും ബഹളവും ഇങ്ങനെ ഒരാളുണ്ട് എന്നോരേർമ വേണ്ടേ..??' എപ്പോഴും തിരക്ക്, പാർട്ടീ....പാർട്ടീ.... ന്നൊരു വിചാരം മാത്രം. ഞാനായോണ്ട് ക്ഷമിക്കണു ഇതൊക്കെ.." മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പോട്ടേ പുല്ലുന്ന് വെച്ചു ഇട്ടിട്ടു പോയേനെ.. പെട്ടന്നൊരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്. അവൻ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു. "ആരോ എന്നെ ചൂടുചീത്ത പറയുന്നൊരു മണം വന്നുണ്ടല്ലേ.. "അവനെ കണ്ടതും ഞാൻ സന്തോഷത്തിന്റെ അഴങ്ങളിലേക്കെടു
ത്തറിയ പെട്ടിരുന്നെങ്കിലും, അവന്റെ തലയിൽ കെട്ടിയിരുന്ന ആ കെട്ടും, വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടി കഴുത്തിൽ തൂക്കിയിട്ട ആ കൈയും കണ്ട്.ഞാൻ അതെ നിമിഷം കണ്ണീന്റെ ഉറവകളിൽ മുക്കിയെടുക്കപ്പെട്ടു. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ അണപ്പൊട്ടിയൊഴുക
ി.ഞാൻ എന്റെ സകല നിയന്ത്രണങ്ങളും കൈവിട്ട്. അവനെ കെട്ടിപിടിച്ചു കരഞ്ഞു. അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. പറഞ്ഞറിയണ്ടതല്ല പ്രണയം. അതനുഭവിച്ചറിയേണ്ടതാണ്. മനസെന്ന കാൻവാസിൽ നാം അറിയാതെ പകർത്തപ്പെടുന്ന, അത്ഭുതപ്പെടുത്തുന്നൊരു ചിത്രമാണ് പ്രണയം. അവൻ ചില നിമിഷങ്ങൾ എനിലേക്കലിഞ്ഞു ചേർന്നു.. പെട്ടന്ന് സ്വബോധം വീണ്ടെടുത്ത പോലെ എന്റെ മുടിയിൽ തലോടി പറഞ്ഞു. "ഡീ മണ്ടി കാളി.. ആരെങ്കിലും കാണും.. " ഞാൻ കൊഞ്ചി കൊണ്ടു പറഞ്ഞു. "ആരു വേണമെങ്കിലും കണ്ടു കൊള്ളട്ടെ... എന്തു വേണമെങ്കിലും വിചാരിച്ചു കെള്ളട്ടെ.. കേളേജിലെ സഖാവിന്റെ പ്രതിച്ഛായ ഭയം ഈ കാര്യത്തിൽ ഇനി ചവറ്റു കൊട്ടക്കു മാത്രം സ്വന്തം." അവൻ എന്നെ അവനിൽ നിന്നും അടർത്തി മാറ്റി ചോദിച്ചു. " അവരു ചോദിക്കും ഞാൻ നിന്റെ ആരാണ് എന്ന്???" ഞാൻ അവന്റെ തലയിലെ മുറിവിൽ തലോടി കൊണ്ട് പറഞ്ഞു. " ഞാൻ അവരോട് പറഞ്ഞു കൊള്ളാം.. നാളെ എന്റെ ഭർത്താവാക്കാൻ ഞാൻ കണ്ടു പിടിച്ച ആളാണ് എന്ന്. അവൻ അതു വരെയല്ലാത്ത പോലെ മുഖം വീർപ്പിച്ച് എന്നോട് പറഞ്ഞു. ഞാൻ ഒരു .ദരിദ്രനാണ്, അനാഥനാണ്, ഒരു കമൂണിസ്റ്റ് ക്കാരാണ്. നാട്ടിലെ പ്രമാണിയായ അനന്ദൻ തമ്പിയുടെ മക്കൾക്ക് ഒരു വിധത്തിലും ഞാൻ ചേർന്നവനല്ല. നിനക്ക് ഇതുപോലെ സുഖലോലുപമായ ഒരു ജീവിതം എനിക്ക് തരാൻ കഴിഞ്ഞെന്നു വരില്ല.." ഞാൻ ഒന്നും ആലോചികാതെ തന്നെ പറഞ്ഞു "ഞാൻ സഖാവിനെയാണ് പ്രണയിക്കുന്നത്... ഈ കമ്യൂണിസ്റ്റ് ക്കാരനെയാണ് പ്രണയിക്കുന്നത്. ഒരു അടിയുറച്ച കോൺഗ്രസ് ക്കാരന്റെ മക്കളായിരുന്നാലും. ഞാൻ മനസു കൊണ്ട് ഒരു കമ്യൂണിസ്റ്റാണ്.എന്നും ബസിൽ കേളേജിൽ വരുന്ന എനിക്ക് എന്തു കൊണ്ട് വീട്ടിൽ നിരത്തിയിട്ട ഒരു കാറിലോ, സ്കൂട്ടറിലോ വന്നു കൂടാ? നീ എന്നും ഉച്ചക്ക് കഴിയുന്നത് ഞാൻ എന്റെ കൈ കൊണ്ടുണ്ടാകിയ ഭക്ഷണമാണ്. അവിടെ ഇതൊക്കെ ചെയ്യാൻ ആളിലാഞ്ഞിട്ടാണോ. ഒരു പണക്കാരന്റെ മക്കളായി ജനിച്ചത് ഒരിക്കലും എന്റെ തെറ്റല്ല. എനിക്കു എന്റെ ജീവിതത്തിൽ വേണ്ടത് പണമല്ല സുഖലോലുപതകളല്ല. എന്നെ എന്നും തോളോടു ചോർത്ത് പിടിക്കുന്ന ഈ സഖാവിനെയാണ്. ഞാനാഗ്രഹിക്കുന്നത് നിന്റെ ഭാര്യക്കപ്പുറം നിന്നെ സ്നേഹിക്കുന്ന മറ്റൊരമ്മയവാനാണ്. സഖാവ് എന്നെ സ്നേഹിക്കുന്നില്ല എന്നൊരു വാക്ക് പറഞ്ഞു കൊള്ളു ഞാൻ പോയിക്കോളം.. അവൻ ഒന്നും മിണ്ടിയില്ല.. എന്റെ വലതു കരം അവന്റെ രണ്ടു കൈകളിലും ഒതുക്കി അമർത്തി പിടിച്ചു.. അവിടെ നിന്നിട്ടങ്ങോട്ട് ഒരു ശിശിരകാലമായിരുന്നു... പ്രണയത്തിന്റെ ഗുൽമോഹർ പൂക്കൾ ഞങ്ങളുടെ ഹൃദയങ്ങളിലും, ഞങ്ങളുടെ ഗുൽമോഹർ മരത്തിനാൽ ഞങ്ങൾക്കു മീതെയും പെയ്തിറങ്ങപ്പെട്ടു. അവൻ എപ്പോഴും പോരാട്ടങ്ങളിലായിരുന്നു. അതിലെനിക്കു പരാതിയില്ലായിരുന്നു. ജയിലിലെ കടുത്ത മർദനങ്ങളെ അവൻ അതിജീവിക്കും എന്നെനിക്കറിയാമായിരു­­ന്നു. എങ്കിലും ഞാനവന്റെ എല്ലാമല്ലെ. ഈ ലോകത്തവനു ഞാൻ മാത്രമല്ലേഉള്ളു. അന്നെനിക്കു മനസിലായി ഓരോ കമ്യൂണിസ്റ്റുകാരും പോരട്ടങ്ങളിൽ ദിഗംദങ്ങൾ മുഴക്കുമ്പോൾ അതിൽ അവന്റെ കുടുംബവും വിറകൊളുന്നു എന്ന്. സ്നേഹത്തിനാൽ വാത്സല്യത്തിനാൽ കണ്ണിരിൽ മുങ്ങപ്പെടുന്നു എന്ന്. എങ്കിലും അവരെല്ലാവരും അവനെയോർത്തു ബഹുമാനം കൊള്ളുന്നു. ഒന്നും അവനു വേണ്ടിയല്ലല്ലോ എന്നോർത്ത്..ഒരു പക്ഷേ സന്ധിയില്ലാത്ത പോരാട്ടങ്ങളാവും ഓരോ കമ്യൂണിസ്റ്റുകാരനെയും കാത്തിരിക്കുന്ന
ത്.ആ പോരാട്ടത്തിൽ വർഗീയ ശക്തികളുടെ കത്തിമുനയിൽ അവൻ ഇല്ലാതാക്കുമെന്ന് ഞാൻ കരുതിയില്ല. ഞാൻ ഇന്ന് ഒരു രക്ത സാക്ഷിയുടെ പ്രണയിനിയാണ്. മനസു കൊണ്ട് അവന്റെ ഭാര്യയാണ്. ഞാനും ഒരു കമ്യൂണിസ്റ്റാണ്. ഞാൻ പീ.ജി വരെ അതെ കേളേജിൽ തന്നെ പഠിച്ചു. അവൻ വിശ്വസിച്ച പ്രസ്താനത്തിനു വേണ്ടി തന്നെ പ്രവർത്തിച്ചു. മുദ്രാവാക്യങ്ങളിൽ അവന്റെ പേരുയമ്പോൾ, ഞാനതേറ്റു വിളിക്കുമ്പോൾ.അവൻ ഇന്നും ആയിരം മനസുകളിൽ ജീവിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു.. "രക്തസാക്ഷിക്കു മരണമില്ല..."
ഞാനീ ജീവിതം എന്റെ സഖാവിനോടൊത്ത് ജീവിക്കും. ഒരു രക്ത സാക്ഷിയുടെ പ്രണയിനിയായി.. ഇതു തന്നെയാണ് എന്റെ ജീവിതം എന്ന് ഞാൻ ഉറച്ചു പറഞ്ഞപ്പോൾ വീട്ടുക്കാർക്കു
ം മൗനം പാലിക്കണ്ടി വന്നു. ഇന്ന് സെന്റ് മേരിസ് അനാഥമന്ദിരത്തിൽ നിന്ന് ദത്തെടുത്ത എന്റെയും സഖാവിന്റെയും മക്കൾ ആമിക്ക് നാലു വയസ്.അവൾ കൊഞ്ചി കൊണ്ട് എന്നോട് ചോദിച്ചു. "അമ്മേ എന്റെ അച്ഛനാരാ....??" ഞാൻ അവളെ എന്റെ മടിയിൽ കയറ്റിയിരുത്തി കൊണ്ട് പറഞ്ഞു. "മോൾടെ അച്ഛന്റെ പേര് അജയ്.. അദേഹം ഒരു കമ്യൂണിസ്റ്റാണ്.ഒരു രക്ത സാക്ഷിയാണ്. നീ ഒരു രക്ത സാക്ഷിയുടെ മക്കളും...

No comments:

Post a Comment