Thursday 3 November 2016

പടിയിറക്കം

           പടിയിറക്കം

എന്‍റെ കണ്ണിലെ തെളിഞ്ഞു നിൽക്കുന്ന നീർകുമളോടെനിക്ക് വിട പറയണം.

ആത്മനൊമ്പരത്തിന്റെ അശ്വമേധം കഴിഞ്ഞു കുടിയിറങ്ങിയ ഉപ്പുനീർ കണങ്ങളെ എനിക്കിനി പടിയടച്ചു പിണ്ഡം വക്കണം.

എന്നിട്ടെൻറ്റെ കണ്ണുകൾ കാണാൻ മറന്ന ശരികളിലേക്ക്എനിക്കു ചേക്കേറാം.

അവിടെ കൂടികിടക്കുന്ന താളിയോല കൂട്ടങ്ങളിലെനിക്ക് എഴുതേണം..!

ജീവിതത്തിന്റെ കണക്കുപുസ്തകം ഞാനെന്ന തച്ചന്റെ കരവിരുതലെഴുതേണ്ട ഒന്നല്ലായെന്ന സത്യം.

രാവിൻറെ കുളിർമ്മയിൽ നി കണ്ട കിനാവുകളും, ഞാനെന്ന വസന്തത്തിൽ പെയ്തിറങ്ങേണ്ട മഞ്ഞു തുള്ളിയാണ് നീയെന്ന സത്യവും.

തിരുത്തേണമെനിക്ക് തെറ്റുകളുടെ രാത്രികളെ. രതിയുടെ യാമങ്ങളിൽ നിന്നിൽ നിന്നടർന്നു ഞരക്കങ്ങളുടെ നിസ്സഹായതയെ കരം ചേർത്ത് പിടിക്കേണം.

വേഗത കുറഞ്ഞെന്റെ മുൻകാലുകൾ കിതച്ചു ഇനി യാത്രയാവാം. 

തെക്കേത്തൊടിയിലെ ഒരുപിടി മണ്ണെന്നിലേക്കിടുമ്പോൾ,  നെഞ്ചിൽ കയ്യി വച്ച് എന്‍റെ കവിളിണയിൽ മുഖം പൊത്തി നി കരയുന്ന കണ്ട് ഒന്നുകൂടി ഞാനെഴിതി ചേർക്കും

എന്‍റെ പ്രണയത്തിന്റെ കുരുത്തോല താളുകളിൽ നീയാണ് ശരി നീയായിരുന്നു സത്യം.

ഉറക്കെ ഞാൻഅട്ടഹസിക്കും നീ കേൾക്കില്ലായെന്ന സത്യമെന്നോടൊപ്പം മണ്ണിലടിയട്ടെ.

No comments:

Post a Comment