Saturday 5 November 2016

കാരണങ്ങൾ

കാരണങ്ങൾ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ...
നീ ഇപ്പോഴും
എന്റെ കൂടെ ഉണ്ടായേനെ....

ഒരിക്കലിന്റെ 
കണ്ണ് നിറയുമ്പോള്‍........
നിന്റെ വിരലുകള്‍ നനയുമായിരിന്നു..................

ഇന്നെന്റെ
കണ്ണ് നിറയുമ്പോള്‍,,,
കൂട്ടിനെതുക,,
എന്റെ കവിള്‍തടങ്ങള്‍ മാത്രം.........

ഏകാന്തത
ചില൪ക്ക് തടവറയാണ്.....

ചില൪ക്ക് അതൊരു ഒളിത്താവളവും......

ഏകാന്തത എനിക്കു
സഹയാത്രികനാണ്...

വിട പറഞ്ഞകന്നിട്ടും...
വിടാതെ പി൯തുടരുന്ന
നി൯ ഓ൪മ്മകള് പോലെ...

എല്ലാ ഓർമ്മകളെയും...
എല്ലാ സ്വപ്നങ്ങളെയും...
ആർത്തിരമ്പുന്ന
തിരമാലകളിലേക്ക് വലിച്ചെറിഞ്ഞു ഞാൻ..

എന്റെ ഇന്നലെകളെ..
ഇനി നാളെയിലേക്കുള്ള
നടത്തമാണ്..

ഓർമകളുടെ വേട്ടയാടൽ ഇല്ലാതെ ,
വേദനകൾ ഇല്ലാതെ,,
മുറിവുകൾ ഇല്ലാതെ,,

ഭൂതകാലം
ഭൂതത്തെ പോലെയാണ്..
ഓർമകൾ വീണ്ടും തേടി വരും..
എത്ര ചിതലരിച്ചാലും..

മറവിയുടെ ആഴങ്ങളിൽ
മുക്കിക്കളഞ്ഞാലും..

എന്നെ തനിച്ചാക്കി
അതിനു പോവാനാവില്ലലോ...

എന്റെ കണ്ണീരിൽ
ആ ഓർമകൾ
ആനന്ദിക്കുന്നുണ്ടാകും....

എന്തൊക്കെയായാലും...
ഇന്നും...
അവളുടെ..

ചിരിക്കുന്ന
ആ മുഖവും...

എന്നെ വെറുക്കുന്ന
ആ മനസ്സും
എനിക്ക് ഏറെ ഇഷ്ടമാ..

No comments:

Post a Comment