Wednesday 2 November 2016

മാകന്ദതൈ

മാകന്ദതൈ

എനിക്കിനിയൊന്നു പെട്ടിച്ചിരിക്കേണം, ശ്വാസ നിശ്വാസങ്ങളുടെ ഗതിയെ തകിടം മറിച്ചു കൊണ്ട്. നഷ്ടപ്പെട്ടുപോയ വസന്തത്തിന്റെ അതിർവരമ്പുകൾ  ഭേദിച്ചു കണ്ടു എന്നെ പുറത്തെത്തിക്കണം ആ അട്ടഹാസത്തിന്റെ അലയൊലികൾ. തേങ്ങിയിറങ്ങുന്ന കണ്ണുകളെ കോരിച്ചൊരിയുന്ന മഴയിൽ കുളിർത്തു ഞാനെന്റെ കണ്ണീർതുള്ളിയെ മാറ്റിനിർത്താം  സ്വപ്നങ്ങളിൽ തലോടിയ പൂവാക ചില്ലകളും,  രതിയുടെ യാമത്തിൽ നാം കണ്ട നിലാ കാഴ്ചകളും  എനിക്കൊരിക്കൽ കൂടി കടം തരാമോ. എങ്കിൽ ഒടുങ്ങാത്ത സ്വപ്നങ്ങളുടെ ഭാവിയെലേക്കു ഞാനൊരു മാകാന്ത തൈ നടാം.  ഒന്നും നേടിയില്ലായെന്ന സത്യത്തിൽ ചവിട്ടി നിന്നു കൊണ്ടെന്റെ നെഞ്ചിലേക്കെരിഞ്ഞടങ്ങാൻ ഒരു മാകന്ദത്ത  തൈ..

No comments:

Post a Comment