Tuesday 15 November 2016

മൗനം

മൗനം
_____

ഒരു മൗനത്തിന്റെ സ്വരമുയരുന്നുണ്ട്..!

നിശബ്ദതയുടെ മൂടുപടം മാറ്റിയെന്നിലേക്കൊഴുകിയ
നഷ്ടങ്ങളുടെ താളമാകാം...?

ഓർമയുടെ ഒറ്റമുറിയിരുട്ടിൽ ഞാൻ കുഴിച്ചു മൂടിയ ആഗ്രഹങ്ങളുടെ
വികാര ഞരക്കങ്ങളുമാകാം..?

ഒഴുകിയെത്താൻ കഴിയാതെ പോയ മോഹങ്ങളിലെ വർണ്ണങ്ങൾ പേമാരിയായി ഒഴുകുന്നതുമാകാം..?

നഷ്ട സ്വപ്നങ്ങളുടെ സ്ഥിരതയെന്നിൽ
മായാതെ
തെളിഞ്ഞു നിന്നലറുന്നതുമാകാം..?

എന്തുമാകട്ടെ...!

പുലഭ്യം പറയുന്ന
ഞാനെന്ന ഭ്രാന്തന്‍റ്റെ
വികാരം പൂണ്ട മനസിന്റെ വിതുമ്പലുകൾ നിലക്കാതെ അലറുമ്പോൾ മൗനത്തിനു പോലും വെടിയേണ്ടി വരുന്നു
നിശബ്ദതയുടെ തേങ്ങലുകൾ....

No comments:

Post a Comment