Saturday 13 November 2021

ഒരിക്കലും ഒന്നിക്കില്ലെന്ന ഉറപ്പോടെ സ്നേഹിച്ചിട്ടുണ്ടോ..?

ഒരിക്കലും ഒന്നിക്കില്ലെന്ന ഉറപ്പോടെ സ്നേഹിച്ചിട്ടുണ്ടോ..?

ഏത് നിമിഷവും പിരിയാനുള്ള കാരണം ഓടി അടുത്തേക്കാം എന്ന ഭയം ഉള്ളിൽ നിറഞ്ഞു നിൽക്കേ തമാശകൾ പറയാൻ ശ്രമിച്ചിട്ടുണ്ടോ..??


ഓരോ ചിരികൾക്ക് പുറമേയും ഭാവിയെ ചിന്തിച്ച് ഇരുവരും രഹസ്യമായി കരഞ്ഞു പോകുന്ന ഒരു ബന്ധത്തെ കുറിച്ച് വെറുതെ എങ്കിലും ചിന്തിച്ചിട്ടുണ്ടോ..??


ഒന്നിക്കാതിരിക്കാനുള്ള ആയിരം കാരണങ്ങൾ മുന്നിൽ നിരന്നു കിടക്കുമ്പോഴും ഒന്നിക്കാൻ സാധ്യത തോന്നുന്ന ഒരേയൊരു കാരണത്തെയും ചേർത്തു പിടിച്ചു പ്രതീക്ഷ കൈവിടാതെ ഒരിക്കലെങ്കിലും സ്നേഹം പങ്കിട്ടിട്ടുണ്ടോ..??


പ്രതീക്ഷ എന്ന മൂന്നക്ഷരത്തിന്മേൽ ആണ് മനുഷ്യൻ ശ്വസിക്കുന്നത് എന്ന് നമുക്ക് ബോധ്യപ്പെടുന്ന സന്ദർഭങ്ങളിൽ ഒന്നാണത്..!