Wednesday 2 November 2016

കാത്തിരിപ്പ്

കാത്തിരിപ്പ്

ഓർമ്മകളിൽ കാത്തുവച്ചതെല്ലാം ഇന്നെന്റെ നെഞ്ചിനെ കീറിമുറിക്കുമ്പോൾ, സ്വന്തമെന്നു കരുതിയ സൗഹൃദങ്ങളും തോളോട് ചേർന്ന് നിന്ന് കർണ്ണങ്ങളുടെ അക്ഷമയെ പരീക്ഷണ വിധേയമാക്കുന്നു.  ചിന്തകളിന്നു വേദനയുടെ കാഠിന്യം പേറുമ്പോൾ കാത്തുവച്ച ഓർമ്മകളെനിക്കായി കല്ലറ തീർക്കുന്നുവോ.  ഇടവഴികളിൽ തെളിഞ്ഞു നിൽക്കുന്ന ഓർമ്മകളെ ഇന്നലകിലെ എന്‍റെ വസന്തം തിരികെ നൽകാമോ...?   പൊഴിയുന്ന സ്വപ്നങ്ങളെ എനിക്ക് നെഞ്ചോടു ചേർക്കണം, ഭൂത കാലത്തെ ഭാവിയുടെ നെരിപ്പോടുകളിൽ എഴുതിച്ചേർക്കണം. ഇനിയും വിരിയേണ്ട വസന്തങ്ങൾ  എന്നിലെ പുഞ്ചിരിക്കായി കാത്തിരിക്കുന്നു.

No comments:

Post a Comment