Wednesday 2 November 2016

രോദനങ്ങൾ

     *രോദനങ്ങൾ*

ഇവിടെ ഉറങ്ങുന്നുണ്ട് വിലാപങ്ങൾ
ഈ മണ്ണിൽ....
കുരുക്ഷേത്രഭൂ മുതൽ.....
ഇങ്ങോട്ട്
ഭൂതകാലത്തിന്റെ നാഭിയിൽ നിന്ന്
വർത്തമാനത്തിന്റെ കണ്ഠനാളം വരെ...
ഗദ്ഗദമായുറവിട്ടു ചീളുകളായ് തെറിച്ചു വീണ രോദനങ്ങൾ..
സപ്തലോകങ്ങളെ നടുക്കി....
വിധവയുടെ,പിഞ്ചുകളുടെ രോദനം
അടവച്ചു വിരിയിച്ച സ്വപ്നങ്ങൾ
പൊട്ടിത്തകർന്നൊരാ താലികളിൽ
തലയറുക്കപ്പെട്ട പതിയുടെ ഓർമയിൽ....
ഇരുളിന്റെ നിറവിൽ ചീന്തിയെറിയപ്പെട്ട ഭ്രാന്തിയുടെ അവസാന പ്രജ്ഞയിൽ...
വിരഹമുറഞ്ഞൊഴുകുന്നിടങ്ങളിൽ..
കുടിനീരിനുഴറുന്ന കുരലുകളിൽ
ലഹരിയിൽ മുങ്ങുന്ന യുവതയെ ഓർക്കുന്ന മാതൃകണ്ഠങ്ങളിൽ പകപൊട്ടിയൊഴുകുമ്പോൾ നിസ്സഹായതയുടെ മുൾമുടി പേറുന്ന
കനത്ത ഗ്രന്ഥങ്ങളിൽ...
ഉറങ്ങിയും...കുരുങ്ങിയും....
ഉറഞ്ഞും..തെളിഞ്ഞും....ഈ വിലാപകാഴ്ചകൾ.....
വിലാപങ്ങളിൽ..ഒരുവനായ്
നിശ്ചേഷ്ടനായ് ഞാനും....

No comments:

Post a Comment