Wednesday 2 November 2016

സ്നേഹം

നിന്റെ സ്നേഹം കൊണ്ടെന്നെ നീ തളച്ചിടരുത്‌... എനിക്കാവില്ല ഒരു പിരിയൽ.. കൈ എത്താ ദൂരത്തിരുന്ന് നീ എന്നെ മോഹിപ്പിക്കരുത്‌.. ആവില്ല എനിക്കിനിയും കരയാൻ...
നിന്റെ പുഞ്ചിരി കൊണ്ടെന്നെ നീ വിരുന്നൂട്ടരുത്‌.. എനിക്കാവില്ല ഒരു പടിയിറക്കം...  എന്റെ ഓർമ്മകളിൽ പോലും നീ ഇനിയൊരു വിരുന്നുകാരനാവരുത്‌.. വയ്യ, എനിക്കിനിയും നിന്റെ സാന്നിധ്യം നഷ്ടപ്പെടുത്താൻ...!!
മോഹിച്ചതൊന്നും നേടാനായിട്ടില്ല, നേടിയെടുത്തതൊന്നും മോഹിച്ചതുമല്ല.. ഈ ദൂരം നാം കണ്ട എളുപ്പ വഴിയാണ്... പരസ്പരമെത്തിപ്പിടിക്കാതിരിക്കാനുള്ള എളുപ്പവഴി... അതങ്ങനെത്തന്നെ നിൽക്കട്ടെ... ഇപ്പോൾ നമുക്കിടയിലൊരു തോന്നലുണ്ട്‌, ഇരുകരയിലാണെങ്കിലും നാം ഒന്നാണെന്ന ഒരു തോന്നൽ...
ആ തോന്നൽ മതി നാം ഒന്നെല്ലെന്ന തിരിച്ചറിവിന്... മറക്കാതിരിക്കുക ഏത്‌ സമയവും വഴി മാറി ഒഴുകിയേക്കാവുന്ന കാട്ടരുവികളെപ്പോലെയാണ് നമ്മളെന്ന സത്യം..!!

No comments:

Post a Comment