Sunday 13 November 2016

നീയും ഞാനും

*നീയും ഞാനും*
ππππππππππππππ

നിന്റെ കണ്ണിന്റെ ആഴങ്ങളിൽ ആകാശ നീലിമ കാണണം
നിന്റെ ഹൃദയത്തിൽ കടലിന്റെ ആഴം തിരക്കണം
നിന്റെ മൊഴികളിൽ നിന്ന് വിറുങ്ങലിച്ച
സ്നേഹത്തിന്റെ പദങ്ങൾ തേടണം
നിന്റെ മുടിയിഴകളിൽ
കാറ്റിന്റെ ഗതി തേടണം
നീ നടന്ന പാതകളിലെ
പൂഴിയുടെ ഗന്ധം നുകരണം
നിന്റെ നിശ്വാസങ്ങളിൽ എന്റെ പ്രണയം നിറയ്ക്കണം
നിന്റെ നഗ്നതയിൽ
പുതിയ പിറവികൾ തേടണം
നിന്റെ നഖക്ഷതമേറ്റ
നീറ്റലിൽ നിർവൃതി കൊള്ളണം
പൂർണത പിറക്കാത്ത പിറവിയുടെ നിരാശകളിൽ ഊളിയിടണം
നീയും ഞാനും ഒന്നെന്ന വാക്കിന്റെ അവശിഷ്ടങ്ങൾ ബാക്കിവച്ചിട്ട്
കാലത്തിന്റെ അതിരുകളില്ലായ്മയിലേക്കു മറയണം

No comments:

Post a Comment