Thursday 3 November 2016

വ്യതിയാനങ്ങള്‍

ആത്മസംതൃപ്തിയുടെ വ്യതിയാനങ്ങള്‍

മോടിയായി വസ്ത്രം ധരിച്ച് മുഖാലങ്കാരം നടത്തിയട്ടും  ശ്രദ്ധിക്കാതെയിരിക്കുമ്പോള്‍.....

വിയർപ്പ് പൊടിപ്പിച്ച രാവ് പകലാക്കിയ ഹൃദയഭാഷായാം നൊമ്പരം തിരസ്ക്കരിക്കുമ്പോള്‍ .....

വഴിയറിയാതെ കഷ്ട്ടപെട്ടവന്‍ പിന്നെയൊരു നന്ദി വാക്ക്  ചൊല്ലാതെ തിരിഞ്ഞു നടന്നപ്പോള്‍...

എഴുതിയുണ്ടാക്കിയ പ്രബന്ധം പേര് മാറ്റി തിരിചേല്‍പ്പിക്കപ്പെടുമ്പോള്‍..

മൂന്നുരുള ചോറാല്‍ അവരുടെ മനസ്സ് നിറയുന്നത് കത്തുന്ന വയറാല്‍ കാണുമ്പോള്‍..

കരയാതെ കരയുന്ന  അവളുടെ മുഖത്തേക്ക് പ്രണയത്താല്‍ നോക്കാതെ പടിയിറങ്ങിയപ്പോഴും....

ഓരോ കാലോച്ചകളും മടങ്ങി വരാത്തവള്‍ക്കായി കാത്തിരുന്നപ്പോഴും..

ദുര്‍വിധിയെല്ലാം കര്‍മ്മദോഷത്തിന്റെ ശാപഫലമായി കരുതി മറക്കുവാന്‍ ശ്രമിച്ചപ്പോളും..  

വിശ്വാസവഞ്ചന ചെയ്ത പ്രിയ സ്നേഹിതന്റെ കയ്യില്‍ അവസാന തുട്ടും പുഞ്ചിരിയോടെ ഏല്‍പ്പിച്ച് കണ്ണടച്ചപ്പോഴും..

സിരകളിലെക്കിറങ്ങിയ മരണത്തിന്റെ നോവ്‌ പടരും മുന്നേ ഓര്‍മകളെ വൃഥാ താലോലിക്കുമ്പോഴും.....

മേഘമായി പാറിനടക്കുമ്പോള്‍ വര്‍ഷപാതത്തെ അറിയതെയറിഞ്ഞപ്പോഴും....

ഒന്നുമില്ലായമയുടെ അനിശ്ചിത്വം പോലും ദുര്‍ഗ്രാഹ്യമായ പദപ്രശ്നമായപ്പോളും...

ഒടുവിലൊരു പ്രകാശകണികയായി അക്ഷരക്കൂട്ടങ്ങളിൽ ലയിച്ചു തീരുമ്പോൾ മോഹങ്ങളെല്ലാം മറ്റൊരുവന്റെ ചിന്തയിൽ പുൽകിടുന്നു....

No comments:

Post a Comment