Sunday 6 November 2016

ആത്മകഥ

*ആത്മകഥ*

ദൂരെ കറുത്ത ആകാശത്തിന്റെ
അദൃശ്യമായ പ്രതലത്തിലൊരു നക്ഷത്രമനമുണ്ട് ...

പകലിന്റെ ഒളിസങ്കേതത്തിൽ നിന്ന്
രാത്രിയിൽ പുറത്തിറങ്ങിയത്...

കണ്ണുകൾ മൂടിയിരുന്നാൽ  കേൾക്കാം...
നക്ഷത്രമനത്തിന്റെ മൊഴി...

ഇന്നലെയൊരശുഭമുഹൂർത്തത്തിൽ കുറഞ്ഞ തിളക്കത്തെക്കുറിച്ച്...

ജനിച്ചു...
ശോണമായി...
തിളങ്ങി...
കൊതിയുണർത്തി....

പിന്നെയെരിഞ്ഞു നീലയായി... ഒടുവിലൊരു കറുത്ത ദ്വാരമായി മാറിയ
മരണത്തിലേക്കുള്ള എരിച്ചിലിന്റെ കഥ...

കഥാവശേഷന്റെ ആത്മകഥ !

No comments:

Post a Comment