Friday 4 November 2016

വിഷാദം

എന്റെ ഉടലിൽ നിന്ന്
നിന്റെ ഉടൽ വേർതിരിക്കണം
എന്റെ ചിന്തയിൽ നിന്ന്
നിന്റെ ചിന്തയും
എന്നിൽ നിന്ന് നിന്നെയും
നിന്നിൽ നിന്നെന്നെയും

ശൂന്യത ഇരുട്ട് തുപ്പുന്നു.
രക്തക്കറ മായാതെ
ശുഭ്രവസ്ത്രങ്ങൾക്കലങ്കാരം
ചാർത്തുന്നു.

നെഞ്ചു കീറുമാറുച്ചത്തിൽ
എന്റെ ആർത്തനാദങ്ങൾ
പ്രതിധ്വനി തേടി അകലുന്നു.

നീ എന്നിടം മൂകതയും
വിഷാദവും നിറഞ്ഞിരിക്കുന്നു.
അകൽച്ചകളിൽ
ഉഴറി ഉലഞ്ഞ ഹൃദയം
കാൽ തെന്നി വീണ്
തലതല്ലിച്ചത്തു.

No comments:

Post a Comment