Tuesday 1 November 2016

കറുപ്പും വെളുപ്പും

ഇരുട്ടിന്റെ നിറം കറുപ്പ്
അപ്പോൾ
വെളിച്ചത്തിന്റെ നിറം
വെളുപ്പ്

കറുപ്പും വെളുപ്പും തമ്മിൽ
യുദ്ധമാണ്
ഒരിക്കലും തീരാത്ത
യുദ്ധം

കറുപ്പ് പീഢിതന്റെയാണ്
വെളുപ്പ് വേട്ടക്കാരന്റെയും
ഇരുട്ട് ഇരയുടേതും
വെളിച്ചം ക്രൂരന്റെതുമെന്ന്
ഭാഗം വെച്ച സമവാക്യം.

ഭ്രാന്തിന്നും നിറം വേണം
കറുപ്പ് തന്നെയാവട്ടെ
ചതിക്കപ്പെട്ടവനും
ചൂഷണം ചെയ്യപ്പെട്ടവനും
കറുത്ത് തന്നെ ഇരിക്കട്ടെ

വെളുപ്പ് ചിരിക്കണം
ചെകുത്താന്റെ ചിരി.
വെളുത്ത പല്ലുകൾ കാട്ടി
വെളുക്കെ ചിരിക്കട്ടെ.

അപ്പോൾ ചെകുത്താനെങ്ങനെ
കറുപ്പ് നിറം കിട്ടി.
വെളുപ്പ് വരച്ച ചിത്രമാവും
ഞാൻ കണ്ടത്.
SrEe

No comments:

Post a Comment