Friday 4 November 2016

ഊഞ്ഞാൽ.....

*ഊഞ്ഞാൽ*

        "അച്ഛാ ഇനിയും ആഞ്ഞു തള്ള്..."
"ഇനിയും മുറുക്കെ..." എന്റെ ഓർമകളിലെ ഞാനെന്ന പത്തു വയസ്സുകാരൻ പിന്നെയും അച്ഛനോട് ശാഠ്യം പിടിക്കുന്നു......              പിന്നെയും ഓർത്തെടുക്കാൻ ശ്രമിച്ചു എന്തൊരു നാളുകളായിരുന്നു....അത്....

             ശക്തിയിൽ ആടി പോയി ഒരു ഇല കടിച്ചു തിരിച്ചു വരുമ്പോൾ സ്വർഗം കീഴടക്കിയ സന്തോഷം ആയിരുന്നു....
ഊഞ്ഞാൽ ഒരു ഹരമായിരുന്നു എനിക്ക്...അന്നൊക്കെ.
മഴയാണെങ്കിൽ എനിക്ക് അകത്തു കഴുക്കോലിൽ അച്ഛൻ  ഊഞ്ഞാല് കെട്ടിത്തരുമായിരുന്നു....നല്ല രസമായിരുന്നു.....

നല്ല വേനലായിട്ടും അന്ന് അച്ഛനും അമ്മയും കൂടി അകത്തു ഊഞ്ഞാൽ കെട്ടുന്നത് എന്തിനാണെന്ന് മനസ്സിലായില്ല.....ഇപ്പോൾ തിരിച്ചറിയുന്നുണ്ട് അന്നവർ ആടിയാടി പോയത് .. ആകാശത്തിന്റെ ഉയരങ്ങളിലെ കടങ്ങൾ പൂക്കാത്ത മരച്ചില്ലകളിലെ ഇലകൾ കടിച്ചെടുക്കാനായിരുന്നുവെന്ന്......

No comments:

Post a Comment