എന്റെ ഇഷ്ടം ഞാൻ നിന്നോട് തുറന്നുപറഞ്ഞപ്പോൾ എന്റെ ഇഷ്ടം മാത്രമേ ഞാൻ നോക്കിയുള്ളൂ എന്നിലെ കുറവുകളില്ലേക്ക് തിരിഞ്ഞു നോക്കാൻ ഞാൻ മറന്നുപോയി ....
Loneliness is my least favourite thing about life. The thing that I'm most worried about is just being alone without anybody to care for or someone who will care for me.
Sunday, 30 September 2018
Saturday, 29 September 2018
Friday, 28 September 2018
പട്ടാളക്കാർ...
പട്ടാളക്കാർ
〰〰〰〰
രാജ്യാതിർത്തിയിൽ
ഭടൻമാർ കാവൽ
നിൽക്കുമ്പോഴാണ്
നമുക്ക് ധൈര്യം
കൂടുന്നത്.
അവർ
കണ്ണടക്കാതിരിക്കുമ്പോഴാണ്
നമ്മൾ സുഖമായി
ഉറങ്ങുന്നതും
സ്വപ്നം കാണുന്നതും.
ശത്രുവിൻ
വെടിയുണ്ട
നെഞ്ചിൽ തറക്കുമ്പോഴും
അവസാന തുള്ളി രക്തവും
മാതൃഭൂമിക്കവർ നൽകുന്നു.
ഒരാൾക്ക് വേണ്ടി ജീവൻ
കളയുന്നതിനേക്കാളവർ
ഒരു ജനത്ക്ക് വേണ്ടി
ജീവൻ കളയുന്നു.
ഓരോ രാജ്യവും
നിൽക്കുന്നത്
ഓരോ ഭടന്റെ
കണ്ണുകളിലും
ദേശസ്നേഹത്തിലും......
Thursday, 27 September 2018
Tuesday, 25 September 2018
തോറ്റുപോയവൾ...
പ്രണയിച്ച് തോറ്റവളെ കണ്ടെത്തി ഒന്നുകൂടി പ്രണയിക്കണം.
തോൽവിയുടെ വേദനയറിഞ്ഞവളുടെ വിജയിക്കുവാനുള്ള ആഗ്രഹം ചെറുതാവില്ലല്ലോ?...💔
Monday, 24 September 2018
Dreams...
ചില സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിനേക്കാൾ പ്രയാസമാണ്,
ചിലരില്ലാത്ത സ്വപ്‌നങ്ങൾ കാണാൻ ....❤
തിരിച്ചറിവ്..
എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്നും.. ഞാൻ ഒരു കാമുകനായിരുന്നതും.. വിരഹത്തിന്റെ കാറ്റ് അടിച്ചപ്പോൾ ആണ് തിരിച്ചറിഞ്ഞത്..
Saturday, 22 September 2018
Thursday, 20 September 2018
സമ്മാനം..
മരണത്തോളം മികച്ച സമ്മാനങ്ങൾ.. നമ്മളെ വെ റുക്കുന്നവർക്ക് കൊടുക്കാൻ കഴിയില്ല എന്നതാണ് വാസ്തവം..
നേരങ്ങൾ....
ചില നേരങ്ങളിൽ....
ചിതറിയ ചില ചിന്തകളുണ്ട്... ചങ്ങലക്കിടേണ്ടവ ....
ചിലപ്പോൾ...
ചാരമാക്കാൻപോന്ന
ചിതയൊരുക്കേണ്ടവ.....
Wednesday, 19 September 2018
ഒരു യമണ്ടൻ പ്രേമലേഖനം ...
രാത്രിയിൽ ഇരുട്ട് അലങ്കാലരമാകുന്ന സമയം എനിക്കു വേണ്ടി നീ വികാരമില്ലാത്ത കളിപ്പാവയായി എന്റെ കിടക്കയിൽ അലിഞ്ഞുചേരും. ഞാൻ നിന്നെ പ്രാപിക്കുന്ന ഓരോ നിമിഷവും നിന്റെ വേദന നീ പലപ്പോഴും കണ്ണീരിൽ മാത്രം ഒതുക്കി എന്നിലേക്ക് ചേർന്ന് കിടക്കും. നിനക്ക് സ്വന്തമായ അഭിപ്രയങ്ങളോ ഇഷ്ടങ്ങളോ ഇല്ല ഒരിക്കലും. ഞാൻ പറയുന്നത് അതേപടി അനുസരിക്കാനാണ് നിനക്ക് ഇഷ്ടം.
ഞാൻ ചെയ്ത പല കാര്യങ്ങളും തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരിക്കൽ പോലും നീ എന്നെ തിരുത്തിയില്ല. ഒരു കാര്യം നീ തിരിച്ചറിയുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ഇല്ലാതാകുന്നത് നിന്റെ ജീവിതം കൂടിയാണ് .
ഒന്നു ഉറപ്പ് തരാം നിന്റെ ആഗ്രഹങ്ങൾകു ഞാൻ ഒരിക്കലും തടസ്സമാകില്ല.
നിന്റെ ഇഷ്ടത്തിലുടെ എന്നെ പ്രണിയിക്കു എന്റെ മരണംവരെ.
നിന്റെ ഇഷ്ടങ്ങൾ മറുപടി കത്തിലൂടെ അറിയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്ന് നിന്റെ മാത്രം സ്വന്തം..................
Tuesday, 18 September 2018
പ്രണയയുദ്ധം....
കാമുകനേക്കാൾ മികച്ചൊരു
യോദ്ധാവോ
കാമുകിയേക്കാൾ മികച്ചൊരു
ലക്ഷ്യമോ
പ്രണയയുദ്ധത്തിലില്ല ....
കിനാക്കൾ...
"ഒറ്റപ്പെടുമെന്നു തോന്നുമ്പോഴൊക്കെ
ഒറ്റയ്ക്കിരുന്നു ഓർത്തെടുക്കാറുണ്ട് ഒരായിരം കിനാക്കൾ"
Monday, 17 September 2018
അവകാശി....
" ചില എഴുത്തിന് അവകാശി
എഴുതിയ ആൾ മാത്രമല്ല...
എഴുത്തിലുള്ള അയാളുടെ #ആ_ഒരാളും അവകാശിയാണ്..."
Sunday, 16 September 2018
Saturday, 15 September 2018
നിനക്ക്
നിനക്ക്
ജീവിതത്തിന്റെ ഇടനാഴികളിൽ ഇന്നും നിന്റെ മിഴികളുടെ കൂർമ്മതയിൽ ഞാൻ
അറ്റുപോകാറുണ്ട്....
എന്റെ കൈതണ്ടയിൽ
മുറുകിയ നിന്റെ മിനുസമുള്ള വിരലുകളുടെ
സ്പർശമേൽക്കാറുണ്ട്
ഒരു കുപ്പിവളത്തുണ്ടിന്റെയോർമ്മകളിൽ
ചായം പൂശിയതിൻ
ചാരുതയിൽ മനസ്സഴിയാറുണ്ട്....
യാന്ത്രികതയുടെ
കൊടുങ്കാറ്റിൽ
കടമകളുടെയും
കർത്തവ്യങ്ങളുടെയും
നിറവിലെ മരുപച്ചയിലായിരുന്നു
നീയന്നു നടന്നു നീങ്ങിയതും ഞാൻ
പിടഞ്ഞുവീണതും....
ഞാനൊന്നു ചോദിക്കട്ടെ ! മറവിയുടെ മറവിലെ
സ്മരണകളുടെ
കനലുകളല്ലെ നമ്മളിന്നും....
ആർക്കുമണയ്ക്കാൻ
കഴിയാത്ത ഹൃദയത്തിന്റെ നെരിപ്പോടുകളിൽ മാത്രമെരിയുന്ന
കെടാകനലുകൾ....
Thursday, 13 September 2018
വിരാമം (കവിത)
വിരാമം..
ഒരവസാനം കുറിച്ചുകൊണ്ട്
നീ വരുമ്പോൾ....
നടന്നുനീങ്ങുന്ന
പാദങ്ങളാരുടെ
മിഴികളീറനണിയിക്കുന്നു....?
കൊഴിഞ്ഞു വീണ
ഇലകളൊരു കാലയളവിന്റെ
സ്മൃതികളുണർത്തുന്നു.....
കാൽച്ചുവട്ടിൽ
വെന്തമണ്ണൊന്നു
കുളിരണിയാനും,
അങ്ങകലെ
മൂടിക്കെട്ടിയ വാനവീഥിയിൽ
മേഘതുണ്ടുകളൊന്നു
പെയ്തൊഴിയാനും
കാത്തിരിക്കുന്നു....
തിന്മകളിൽ നീവാഴുമ്പോൾ
നന്മകളിൽ നീ മരിക്കുന്നു....
ഒരു ശ്വാസത്തിൻ
അന്ത്യത്തിലും
നിനക്കു പിറക്കാം!
ചലനമറ്റൊരു ദേഹത്തിലുറങ്ങാം....
ബന്ധങ്ങളിലെ
ബന്ധനങ്ങളഴിച്ചു
നിനക്കു ചിരിക്കാം....
പ്രണയത്തിൻ വാതിൽ കൊട്ടിയടച്ചതിലൊരു
വില്ലന്റെ കത്തിയോങ്ങാ,മൊരു
പ്രതികാരദാഹിതൻ
രക്തമണിയാ,മൊരു
പ്രണയനൈരാശ്യത്തിൻ
ആത്മഹത്യയിലൊടുങ്ങാം.....
ഒരു താലിതൻ ചിത്രം
മായ്ക്കാം....
ഒരു ജന്മത്തിന്റെ സ്നഹപ്രവാഹത്തിലൊരു
തടയണയിടാം....
ഒരു പുതുപുലരിയ്ക്കായെല്ലാം ത്യജിക്കാം.....
ഒരു നല്ല മനുഷ്യന്റെ
പ്രതിജ്ഞയിലേറാം !
പുഴ ഒരുങ്ങി വന്നപ്പോൾ....
പുഴ ഒരുങ്ങി വന്നപ്പോൾ
〰〰〰〰〰〰〰〰
വേനലിൽ
ദാഹ പാരവശ്യത്താൽ
പുഴയിലെ
ജലത്തെ നാം തേടി
നടന്നു.....
പുഴയുടെ
മാറിടത്തിൽ
ജെ സി ബി കൊണ്ട്
തുരന്നു നോക്കി.
മണലെല്ലാം
ഊറ്റിയെടുത്ത
പുഴയെ നാം
ശ്മശാനഭൂമിയാക്കി.
പുഴയിപ്പോൾ
ജീവച്ഛവം.....
ഭൂതകാലത്തിന്റെ
ഉൾവിളി കേട്ടു
സടകുടഞ്ഞെഴുന്നേറ്റു,
എന്തെന്നില്ലാത്ത വിധത്തിൽ
നദികളും,
പുഴകളും
അണിഞ്ഞൊരുങ്ങി
ലാസ്യതാണ്ഡവമാടി...
എന്റെ
വസന്തകാലത്ത് ഞാൻ
ഇങ്ങിനെയാണെന്ന്
കാണിക്കാൻ പുഴ
മനുഷ്യനെ തേടി വന്നു....
മതിയാവോളം
പ്രളയംതന്നു
വിടവാങ്ങി...
ധരണിയിൽ
ജലലഭ്യത കുറവ്
ഒരു മനുഷ്യനും
പറഞ്ഞ ചരിത്രം
കേട്ടിട്ടില്ല്ലാ.....
അജ്ഞാതം..
ഓർക്കാൻ കൊതിച്ചവരെയും ... മറക്കാൻ ആഗ്രഹിച്ചവരെയും... നമ്മൾ ഓർക്കാറുണ്ട്...
ഒരാളെ മറക്കുവാനുള്ള വഴികൾ അജ്ഞാതമാണ് നമുക്കിന്നും..❤
കണ്ടുമുട്ടിടാം....
പറയുവാനുണ്ടെനിക്കിന്നു-
നിനക്കേറ്റവും
പ്രിയമെഴും വാക്കുകൾ...
പ്രിയതേ,
കണ്ടുമുട്ടിടാം വീണ്ടും നമുക്കിനി
കണ്ടിട്ടും കാണാതെ പോവുന്നൊരിടമതിൽ...
നിന്നിൽ ഞാൻ മറവിയായി
മാറുകില്ലെന്നറിയാം...
അത്രമേൽ ഞാൻ നീയായി മാറിയിന്ന്...
ഇടനെഞ്ചിലുണ്ടാവുമെന്നുമെന്നും
ഈ ഇടതന്റെ ഇണയെന്ന പോലെയെന്നും...
വിടയെന്നതില്ല,
കണ്ടുമുട്ടേണ്ടവർ നാം...
പക്ഷെ....?
Wednesday, 12 September 2018
നമ്മൾക്കിടയിലെ അകലം തോറ്റു പോയോ...?
നമ്മൾക്കിടയിലെ അകലം തോറ്റു പോയോ...?
പോയിരിക്കണം...
അല്ലെങ്കിൽ പിന്നെങ്ങനെയാണ്
കാണാതിരുന്നിട്ടും
നമ്മുടെ ഓരോ
രാത്രികളും
സ്വപ്‌നങ്ങൾ കൈമാറിയത്,
നമ്മുടെ പ്രണയം
ഇത്രയും ആഴങ്ങളിൽ നിറഞ്ഞത്...
അതെ, അകലം തോറ്റിരിക്കുന്നു..
കാത്തിരിപ്പ്
ഓർമ്മകളുടെ ആഴം കൂട്ടാൻ
കഴിയുന്നാണ് കാത്തിരുപ്പ്
ആ കാത്തിരിപ്പിനു പറയാൻ
ഒരുപാട് കഥകൾ കാണും
സ്നേഹത്തിന്റെ കാത്തിരുപ്പ്
വേർപാടിന്റെ ദുഃഖംകുറയ്ക്കും...
പ്രണയം.....
ആത്മാർത്ഥ പ്രണയത്തിന്റെ
സൂക്ഷിപ്പുകാരുണ്ട്,
ചില ഒറ്റയാൾ പ്രണയങ്ങൾ...
തോറ്റ് പോയാൽ ഒരായുസ്സിന്റെ ദുരന്തവും
ജയിച്ചാൽ ജീവന്റെ പാതിയേയും
കിട്ടിയേക്കാവുന്ന പരീക്ഷ എഴുതുന്നവർ...
ആത്മാർത്ഥ പ്രണയത്തിന്റെ സൂക്ഷിപ്പുകാർ...
Tuesday, 11 September 2018
അഴലിന്റെ അഴങ്ങൾ
നോവിച്ചതത്രയും
നീയാണെന്നറിഞ്ഞിട്ടും
നിന്നിലേക്ക് മാത്രം
ഉൾവലിയുന്നൊരു
സ്നേഹക്കടൽ
ഉണ്ടെന്നുള്ളിൽ....
ഒറ്റപ്പെടൽ
ചുറ്റും
ഒരുപാടുപേരുണ്ടായിട്ടും
ഒറ്റപ്പെടൽ
അനുഭവിക്കുന്നത്
സ്വന്തം ലോകം
ഒരാളിലേക്ക് മാത്രം
ചുരുക്കിയവരാണ് ....