Saturday 5 August 2017

മലയാളം status 27

# സ്വന്തം ചിറകിന്റെ ശക്തി തിരിച്ചറിഞ്ഞവർ മാത്രമേ ആകാശം കീഴടക്കീട്ടുള്ളു.....

#പ്രണയത്തിനപ്പുറം കാലം എനിക്കായി കാത്തുവെച്ച വിരഹ നിമിഷങ്ങളെന്നെ കൈനീട്ടി വിളിക്കുന്നു. ഞാനെനിക്കായ് വിത്തുപാകി നിന്നില്‍ മുളപ്പിച്ച പ്രണയമെന്തെ തളിരണിഞ്ഞു വളര്‍ന്നില്ല...
ഒരിക്കലാ പ്രണയം എനിക്കു മുന്നില്‍ വസന്തം തീര്‍ക്കുമെന്ന് വിശ്വസിച്ചു എന്നിലൂടെ കടന്നുപോയ വസന്തത്തോട് വെറുതെ കലഹിച്ചു.  പൂക്കാതെ കാലത്തോടു വിടപറഞ്ഞയെന്‍റെ പ്രണയത്തെ ദൂരെ നോക്കിനിന്നു മൗനമായി കണ്ണുനനയ്ക്കാന്‍ മാത്രമെ എനിക്കിന്ന് കഴിയൂ   ഉള്ളിലുള്ളത് തുറന്നു പറയുമ്പോൾ നഷ്ടമാകുന്നതൊക്കെ എൻ്റെ ലാഭമായിട്ടാണ് ഞാൻ എഴുതി വെക്കാറു,,,

#മധുരമായി സംസാരിക്കാൻ ഒന്നും
എനിക്കറിയില്ല
എനിക്കൊരു സ്വഭാവമേ ഉള്ളു
അത് വെച്ച് ഞാൻ അരേയും
സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിലും
അത് വെച്ച് ഞാൻ അരേയും ചതിച്ചിട്ടില്ല
എനിക്കുറപ്പുണ്ട് ......

#ഇന്നും ഈ വഴിയില്‍ ഞാന്‍ തനിച്ചായിരുന്നു. എന്‍റെ കുടക്കീഴില്‍ ഞാന്‍ ആരെയോ പ്രതീക്ഷിച്ചു, എല്ലാം വെറുതെയെന്ന്‌ മനസ്സ്‌ വെറുതെ മന്ത്രിച്ചു, പിന്നീട്‌ അത്‌ സത്യമാണെന്ന്‌ മനസ്സിലാക്കി എങ്കിലും കുടച്ചൂടി നടന്നു ഒരു പ്രതീക്ഷയോടെ ഈ വഴിയിലും, ഈ മഴയിലും ഞാന്‍ ആ മുഖം തിരഞ്ഞു, ഇന്നും ഞാന്‍ തനിച്ചാണ്...

#മറ്റുള്ളവർക്ക് ഒരു വേദന നൽകുന്നതിനു മുമ്പ്...... സ്വയം അതൊന്ന് രുചിച്ചു നോക്കുന്നത് നല്ലതാണ്...

No comments:

Post a Comment