Wednesday 3 October 2018

അസ്തമയ സൂര്യനെ കാത്തിരുന്നവർ...

അസ്തമയ സൂര്യനെ കാത്തിരുന്നവർ

അസ്തമയ സൂര്യന്റെ പകലുകൾ
ക്ഷീണിച്ച കരങ്ങളിൽ വിറച്ചു
കണ്ണുകളിൽ ആർദ്രത പൂണ്ടു കേണു
സന്ധ്യയപ്പോഴും നവോഢയെപ്പോലെയൊരുങ്ങി
രാത്രിയുടെ കരാളഹസ്തങ്ങളിലെപ്പോഴൊ
യാമം മുല്ലപ്പൂക്കൾ ചൂടി
ദലമർമ്മരങ്ങൾ അവസാനത്തെ
നിശ്വാസവും പൊഴിച്ചു
പാതിയുറക്കത്തിൽ തിരിഞ്ഞുറങ്ങിയ സൂര്യ നുണർന്നില്ല.
കൈ വീശി യാത്ര പറഞ്ഞില്ല
വിധിയ്ക്കു വിട്ടു കൊടുക്കാൻ
മനസ്സു വരാതെ തേങ്ങിയ
എന്റെ നഷ്ടം ഇനിയാരു നികത്തും
ചന്ദ്രന്റെ ശീതളിമ എനിക്കു വേണ്ട
എനിക്കെന്റ സൂര്യന്റെ പകലുകൾ
വേണം
അവസാനിക്കാത്ത രാത്രികളിൽ
ഞാനിപ്പോൾ തിരയുന്നു
ഒരു നൂറു സൂര്യചന്ദ്രന്മാർക്കു
പകരം വെയ്ക്കാത്ത സൂര്യനെ
എന്നെ വിളിച്ചുണർത്തുന്ന പകലിനെ
പഠിപ്പിക്കുന്നു മനസ്സിനെ ഞാനും
ഉദിക്കാത്ത സൂര്യനെ കാണാൻ.....
       

No comments:

Post a Comment