പ്രണയത്തിന്റെ മുറിവില്‍ സ്വയം എരിവ് തേച്ചുറങ്ങാന്‍...
ഞാനെത്ര വിരഹഗാനം തിരഞ്ഞ് കേട്ടിട്ടുണ്ടെന്ന് അറിയുമോ..💔
Loneliness is my least favourite thing about life. The thing that I'm most worried about is just being alone without anybody to care for or someone who will care for me.
Sunday, 21 October 2018
വിരഹഗാനം...
Monday, 15 October 2018
തിരിഞ്ഞുനോട്ടം.....
എനിക്കായി നീട്ടിയ ക്ഷണക്കത്തും വാങ്ങി മുന്നോട് നടന്നപ്പോൾ എന്തെന്നില്ലാതെ ഞാൻ തിരിഞ്ഞു നോക്കി കൂടെ
അവളും .....💚
Monday, 8 October 2018
മഴ യാത്രകൾ
ഈർപ്പത്തിന്റെ
വിത്തുകൾ ,
മീശരോമ കൂപങ്ങളെ
പൊതിയുന്ന
മഴ യാത്രകൾ
നിന്റെ
രാത്രികളിലേക്ക്
തന്നെയാണ്
ചേക്കേറുന്നത്...
Wednesday, 3 October 2018
അസ്തമയ സൂര്യനെ കാത്തിരുന്നവർ...
അസ്തമയ സൂര്യനെ കാത്തിരുന്നവർ
അസ്തമയ സൂര്യന്റെ പകലുകൾ
ക്ഷീണിച്ച കരങ്ങളിൽ വിറച്ചു
കണ്ണുകളിൽ ആർദ്രത പൂണ്ടു കേണു
സന്ധ്യയപ്പോഴും നവോഢയെപ്പോലെയൊരുങ്ങി
രാത്രിയുടെ കരാളഹസ്തങ്ങളിലെപ്പോഴൊ
യാമം മുല്ലപ്പൂക്കൾ ചൂടി
ദലമർമ്മരങ്ങൾ അവസാനത്തെ
നിശ്വാസവും പൊഴിച്ചു
പാതിയുറക്കത്തിൽ തിരിഞ്ഞുറങ്ങിയ സൂര്യ നുണർന്നില്ല.
കൈ വീശി യാത്ര പറഞ്ഞില്ല
വിധിയ്ക്കു വിട്ടു കൊടുക്കാൻ
മനസ്സു വരാതെ തേങ്ങിയ
എന്റെ നഷ്ടം ഇനിയാരു നികത്തും
ചന്ദ്രന്റെ ശീതളിമ എനിക്കു വേണ്ട
എനിക്കെന്റ സൂര്യന്റെ പകലുകൾ
വേണം
അവസാനിക്കാത്ത രാത്രികളിൽ
ഞാനിപ്പോൾ തിരയുന്നു
ഒരു നൂറു സൂര്യചന്ദ്രന്മാർക്കു
പകരം വെയ്ക്കാത്ത സൂര്യനെ
എന്നെ വിളിച്ചുണർത്തുന്ന പകലിനെ
പഠിപ്പിക്കുന്നു മനസ്സിനെ ഞാനും
ഉദിക്കാത്ത സൂര്യനെ കാണാൻ.....
പ്രണയം
നിന്നിലേക്ക് അടുക്കുംതോറും
എന്നിലെ പ്രണയം
വെറ്റിലയിൽ നൂറു കൂട്ടി
മുറുക്കുന്നതിനേക്കാൾ
ചുവക്കുകയാണ് പെണ്ണേ...!